കുറഞ്ഞ നിരക്കില്‍ വായ്പാ ഓഫറുകളുമായി എസ്ബിഐ

റീറ്റെയ്ല്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക വായ്പാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യോനോ പ്ലാറ്റ്‌ഫോം മുഖേന അപേക്ഷിക്കുന്ന വ്യക്തിഗത, കാര്‍, സ്വര്‍ണപ്പണയ വായ്പകളുടെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും എടുത്തു കളഞ്ഞതാണ് അതിലൊന്ന്. മാത്രമല്ല, ക്രെഡിറ്റ് സ്‌കോറിന്റെയും വായ്പാ തുകയുടെയും അടിസ്ഥാനത്തില്‍ പ്രത്യേക പലിശയിളവും നല്‍കുന്നുണ്ട്.
ബാങ്ക് നല്‍കുന്ന ഓഫറുകള്‍ ഇവയാണ്.

സ്വര്‍ണപ്പണയ വായ്പ: 7.5 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്നതിനൊപ്പം സൗകര്യത്തിനനുസരിച്ച് 36 മാസം വരെ തിരിച്ചടവ് കാലാവധിയും അനുവദിക്കുന്നു.

വ്യക്തിഗത വായ്പ: 9.6 ശതമാനം പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ എളുപ്പത്തിലും ചെലവുകുറഞ്ഞതുമായ വായ്പ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാര്‍ വായ്പ: 7.5 ശതമാനം മുതല്‍ പലിശ നിരക്കില്‍ വാഹന വായ്പ നല്‍കും. മാത്രമല്ല, തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 100 ശതമാനം ഓണ്‍ റോഡ് ഫിനാന്‍സും നല്‍കുന്നു.

എങ്ങനെ അപേക്ഷിക്കാം?

കേവലം നാല് ക്ലിക്കുകളിലൂടെ ഇടപാടുകാര്‍ക്ക് യോനോ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കാം. PAPL <space> <last 4 digits of SBI a/c no.> എന്ന് 567676 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ നിങ്ങള്‍ക്ക് വായ്പയ്ക്ക് അര്‍ഹതയുണ്ടോ എന്നറിയാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it