'ചെയ്യുന്നത് ശരിയായില്ലെങ്കിലോ എന്നോർത്ത് പേടിച്ചിട്ടില്ല'

ശ്രീകേഷ് കൃഷ്ണ പൈ (25)

മാനേജിംഗ് ഡയറക്റ്റര്‍ & സി.ഇ.ഒ, സ്മാകോണ്‍ ടെക്‌നോളജീസ് (പ്രൈ) ലിമിറ്റഡ്, കൊച്ചി

ആദ്യത്തെ ടെക്‌നോളജി ആപ്പ് പുറത്തിറക്കുന്നത് 2012 ഡിസംബറിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 50000 പേര് ഇത് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ഒരു സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ആയി. പിന്നീട് എറണാകുളത്ത് ഒരു ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ച് ടീമും വിപുലപ്പെടുത്തി. 'Appincubator' എന്ന ബ്രാന്‍ഡിന്റെ കീഴില്‍ അന്‍പതോളം ഫ്രീ യൂട്ടിലിറ്റി ആപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഇന്‍ഫോ പാര്‍ക്കില്‍ ഒരു ഓഫ്‌ഷോര്‍ ഡെവലപ്‌മെന്റ് ടീമുള്ള കമ്പനിക്ക് ഇപ്പോള്‍ യുഎസ്, യുകെ, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പ്രീ സെയില്‍സ് അസോസിയേറ്റ്‌സുമുണ്ട്. സംരംഭം ഒരു ജീവിതശൈലി തന്നെയാണ്, ഏറ്റവും മികച്ചതാകാനുള്ള ശ്രമമാണ് എപ്പോഴും.

അബദ്ധങ്ങളില്‍ നിന്ന് പാഠങ്ങള്‍

ഏത് സാഹചര്യത്തിലും തോല്‍വി സമ്മതിച്ച് പിന്‍വാങ്ങരുത്. അത്യാവശ്യങ്ങള്‍ക്ക് പോലും പണം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പക്ഷെ, ഞങ്ങള്‍ മുന്നോട്ട്പോയി, ചെയ്യുന്നത് ശരിയായില്ലെങ്കിലോ എന്ന് ഒരിക്കലും പേടിച്ചില്ല. അബദ്ധങ്ങളാണ് പല പ്രധാന പാഠങ്ങളും പഠിപ്പിച്ചത്.

സമൂഹത്തിനു ഗുണകരമായ, ജീവനക്കാര്‍ സന്തോഷ ത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യുന്ന ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയാണ് എന്റെ ലക്ഷ്യം.

Related Articles

Next Story

Videos

Share it