ഇനി മുതൽ ഗൂഗിൾ വായ്പയും തരും

ഗൂഗിള്‍ തങ്ങളുടെ പേയ്മെന്‍റ് ആപ്പ് ആയ ഗൂഗിള്‍ തേസിന്‍റെ പേരുമാറ്റി. തേസ് ഇനി ഗൂഗിള്‍ പേ എന്ന് അറിയപ്പെടും. ഇതോടൊപ്പം സ്വകാര്യ ബാങ്കുകളുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് വായ്പകള്‍ ലഭ്യമാക്കും. ഇതിനായി ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ നാല് ബാങ്കുകളുമായാണ് ഗൂഗിള്‍ സഹകരിക്കുന്നത്. ഇതുവഴി വായ്പയെടുക്കുന്നതിന്‍റെ ബുദ്ധിമുട്ടുകളില്ലാതെ കുറഞ്ഞ സമയത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ വായ്പ ലഭ്യമാകും.

ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലോണ്‍ ആണ് ഗൂഗിള്‍ പ്ലാറ്റ്ഫോം വഴി നല്‍കുന്നത്. പരമാവധി അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഇത്തരത്തില്‍ ലഭ്യമാക്കും. 48 മാസമായിരിക്കും പരമാവധി തിരിച്ചടവ് കാലാവധി. ഇത് വായ്പാതുക അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച തേസിന് 2.2 കോടി പ്രതിമാസ ഉപയോക്താക്കളുണ്ട്. 75 കോടി ഇടപാടുകളിലൂടെ രണ്ടു ലക്ഷം കോടി രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട്. ഡിജിറ്റല്‍ പേമെന്‍റ് സംവിധാനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വലിയൊരു മാറ്റത്തിനായിരിക്കും ഗൂഗിള്‍ പേ വഴിയൊരുക്കുന്നത്.

ഗൂഗിള്‍ അസിസ്റ്റില്‍ കൂടൂതല്‍ ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചു. കൂടാതെ ആന്‍ഡ്രോയ്ഡ് ഗോ എഡിഷനിലുള്ള ഗൂഗിള്‍ മാപ്സില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇന്ത്യയില്‍ 1200 ഗ്രാമങ്ങളില്‍ വൈ-ഫൈ സേവനവും ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it