പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ രക്ഷപ്പെടുത്താന്‍ പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. റബ്ബർ താങ്ങുവില വർധിപ്പിക്കാൻ 500 കോടി വകയിരുത്തും.
റബര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും റബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുമായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും. ഇതില്‍ സര്‍ക്കാരിന് 25 ശതമാനം ഓഹരി ഉണ്ടാകും.