വിപണിയില്‍ തിരുത്തല്‍; മുന്നേറ്റം തുടര്‍ന്ന് പേയ്ടിഎം, 8% കയറി സ്‌കിപ്പര്‍
കേരള ബാങ്കുകള്‍ക്ക് ക്ഷീണം, നേരിയ ആശ്വാസവുമായി എസ്.ഐ.ബി; നേട്ടത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍
വിപണി തിരുത്തൽ തുടരുകയാണ്. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ സൂചികകൾ പിന്നീടു കൂടുതൽ താഴ്ചയിലേക്കു നീങ്ങി. ഐ.ടി, റിയൽറ്റി കമ്പനികളാണ് കൂടുതൽ നഷ്ടം കാണിക്കുന്നത്.
റിലയൻസും ഡിസ്നിയും ലയന കരാറിൽ ഒപ്പുവച്ചു. വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് റിലയൻസിൻ്റെ വയാകോം 18നു വിൽക്കും. സംയുക്ത കമ്പനിയുടെ 61 ശതമാനം ഓഹരിയാണു വയാകോമിനു കിട്ടുക. ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസിന് 33,000 കോടി രൂപ വിലയിട്ടാണ് ഇടപാട്.
കഴിഞ്ഞ വർഷം ഡിസ്നി ഇന്ത്യയും വയാകാേമും കൂടി 25,000 കോടി രൂപയുടെ ബിസിനസ് നടത്തിയിരുന്നു. സംയുക്ത കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയാ കമ്പനി ആകും. വീഡിയോ- മൂവീ സ്ട്രീമിംഗ്, ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾ, സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയവ ഉൾപ്പെട്ടതാണു സംയുക്ത കമ്പനിയുടെ ബിസിനസ്. ഉദയ് ങ്കറാണു കമ്പനിയെ നയിക്കുക. ശ
പവർഗ്രിഡ് കോർപറേഷനിൽ നിന്ന് 737 കോടി രൂപയുടെ കരാർ ലഭിച്ച സ്കിപ്പർ ലിമിറ്റഡ് ഓഹരി എട്ടു ശതമാനം വരെ കയറി. മൂന്നു ദിവസം കൊണ്ട് ഓഹരി 14 ശതമാനം ഉയർന്നു.
വരുമാനം കുറയുകയും നഷ്ടം അനേകമടങ്ങ് വർധിക്കുകയും ചെയ്ത നാലാം പാദ ഫലത്തെ തുടർന്ന് റെയിൻ ഇൻഡസ്ട്രീസ് ഓഹരി 10 ശതമാനം വരെ താണു.
വിദേശ ബ്രോക്കറേജ് സി.എൽ.എസ്.എ തരം താഴ്ത്തിയതിനെ തുടർന്ന് ഏഷ്യൻ പെയിൻ്റ്സ് ഓഹരി നാലു ശതമാനം ഇടിഞ്ഞു. ഗ്രാസിം വന്നതോടെ പെയിൻ്റ് വിപണിയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും കുറേ കാലത്തേക്ക് ഏഷ്യൻ പെയിൻ്റ്സിൻ്റെ ലാഭ വളർച്ച മന്ദഗതിയിലാകുമെന്നും സി.എൽ.എസ്.എ കണക്കാക്കുന്നു. മറ്റു പെയിൻ്റ് കമ്പനി ഓഹരികളും ഇന്നു താഴ്ചയിലാണ്.
ബാങ്ക് ഓഹരികള്‍ കിതയ്ക്കുന്നു
പ്രമുഖ ഇന്ത്യൻ ബാങ്കുകളുടെ ലാഭവർധനയുടെ കാലം കഴിഞ്ഞെന്ന ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട് ഇന്നും ബാങ്ക് ഓഹരികളെ താഴ്ത്തി.
അദാനി ഗ്രൂപ്പ് വിദേശകടബാധ്യത കുറച്ചു എന്ന റിപ്പോർട്ടിനെ തുടർന്ന് ഗ്രൂപ്പ് കമ്പനികൾ നല്ല നേട്ടത്തിലായി.
പേയ്ടിഎം ഓഹരി ഇന്നും അഞ്ചു ശതമാനം ഉയർന്നു.
ക്രെഡിറ്റ് കാർഡ് വിപണിയിലെ പങ്കാളിത്തം 20 ശതമാനത്തിൽ നിന്നു 18 ശതമാനമായി കുറഞ്ഞത് എസ്.ബി.ഐ കാർഡ്സ് ഓഹരിയെ ഒരു ശതമാനം താഴ്ത്തി. പിന്നീട് തിരിച്ചു കയറി.
ഫെഡറൽ ബാങ്ക് ഓഹരി 1.4 ശതമാനം സി.എസ്.ബി ബാങ്ക് ഒരു ധനലക്ഷ്മി ബാങ്ക് 1.45 ശതമാനം എന്നിങ്ങനെ താണു. റെക്കോഡ് തീയതി ആയ ഇന്നു രാവിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ആദ്യം താണിട്ട് പിന്നീടു കയറി. ശതമാനം
ടയർ കമ്പനി ഓഹരികൾ ഇന്നു താഴ്ചയിലാണ്. ബാലകൃഷ്ണ, എം.ആർ.എഫ്, അപ്പോളോ എന്നിവ രണ്ടര ശതമാനം വരെ താണു.
പൊതുമേഖലാ പെട്രോളിയം കമ്പനികൾ ഇന്നും കീഴോട്ടാണ്.
രൂപ, സ്വർണം, ഡോളർ
രൂപ ഇന്ന് അൽപം ഉയർന്നു. ഡോളർ എട്ടു പൈസ താഴ്ന്ന് 82.86 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 82.91 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 2032 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ താഴ്ന്ന് 46,080 രൂപയായി.
ക്രൂഡ് ഓയിൽ വിലയും താഴുകയാണ്. ബ്രെൻ്റ് ഇനം 81.21 ഡോളറിലെത്തി.