മൂന്ന് വര്‍ഷത്തില്‍ 200 കോടി ലക്ഷ്യം: പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് സുനിദ്ര മാട്രസ്സസ്
പ്രീമിയം, ഇക്കണോമി വിഭാഗങ്ങളിലായി 12 പുതിയ മാട്രസ്സുകളാണ് അവതരിപ്പിച്ചത്
പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ഗ്രൂപ്പ് മീരാന്‍ സ്ഥാപനമായ ഈസ്റ്റേണ്‍ മാട്രസ്സസ്. സുനിദ്ര ബ്രാന്‍ഡില്‍ 12 പുതിയ മാട്രസ്സുകളവതരിപ്പിച്ചു. പ്രീമിയം, ഇക്കണോമി വിഭാഗങ്ങളിലാണ് പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്. ഓര്‍ത്തോപീഡിക് കിടക്കകളുള്‍പ്പെടെയുള്ള വിഭാഗത്തിലൂടെ സൗത്ത് ഇന്ത്യന്‍ വിപണിയില്‍ നിന്ന് അടുത്ത 3- 5 വര്‍ഷക്കാലയളവില്‍ 200 കോടിരൂപ വരുമാനം ആണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
ഈസ്റ്റേണ്‍ മാട്രസ്സസ്സിന്റെ ഫ്ളാഗ്ഷിപ്പ് ബ്രാന്‍ഡായ സുനിദ്രയുടെ ഏറ്റവും സുഖദായകവും ഈടുനില്ക്കുന്നതുമായ മെത്തകളുടെ അവതരണം ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മാനേജിംഗ് ഡയറക്റ്റര്‍ ഷെറിന്‍ നവാസ് എന്നിവര്‍ ചേര്‍ന്ന് നടത്തി. 'ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. വാഹനങ്ങള്‍ കൂടുതല്‍ വില നല്‍കി ഗുണമേന്മയും വൈവിധ്യവും നോക്കി വാങ്ങുന്നതുപോലെ ഉപഭോക്താക്കള്‍ക്കിടയില്‍ കിടക്കകളിലും ചോയ്‌സുകള്‍ വന്നു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ അവസരം വിപണിയ്ക്ക് സഹായകമാകും.' നവാസ് മീരാന്‍ പറഞ്ഞു.