2021ലെ താരം ബിറ്റ്‌കോയിന്‍, 2022-ല്‍ ആരാകും താരം ?
2021 ല്‍ ബിറ്റ് കോയിനില്‍ നിക്ഷേപിച്ചവര്‍ക്ക് 73 ശതമാനം ആദായം ലഭിച്ചപ്പോള്‍ സ്വര്‍ണനിക്ഷേപകര്‍ക്ക് 7 % നഷ്ടം ഉണ്ടായി.
2021 ല്‍ ബിറ്റ് കോയിന്‍ നിക്ഷേപകങ്ങള്‍ മികച്ച ആദായ മാണ് നിക്ഷേപകര്‍ക്ക് നല്‍കിയത് -73 %. എന്നാല്‍ സ്വര്‍ണ്ണ വിലകള്‍ 7 % താഴേക്ക് പോയി. വെള്ളിയുടെ വില 19 % കുറഞ്ഞു.
ഓഹരി വിപണിയും സ്വര്‍ണത്തെ അപേക്ഷിച്ചു മെച്ചപ്പെട്ട ആദായം നിക്ഷേപകര്‍ക്ക് നല്‍കി. നിഫ്റ്റി 21.70 % ഉയര്‍ന്നു, ബി എസ് ഇ സെന്‍ സെക്‌സ് 20.04 %, ഡൗ ജോണ്‍സ് 16.17 %, എസ് ആന്‍ഡ് പി 500 28 % ഉയര്‍ന്നു.
2022 ല്‍ ഈ അസ്ഥികളിലെ നിക്ഷേപങ്ങള്‍ എങ്ങനെ യാകും ആദായം നല്‍കുക? ഇന്‍ ദി മണി സ്റ്റോക്സിലെ മുഖ്യ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ഗാരെത് സോളോവേയുടെ അഭിപ്രായത്തില്‍ സ്വര്‍ണമാണ് 2022 ല്‍ താരമാകുന്നത്.
2020 ഉയര്‍ന്ന നിലയില്‍ എത്തിയിട്ട് ഔണ്‍സിന് 3000 ഡോളറിലേക്ക് ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് സോളോവേയുടെ നിഗമനം. ഇതിന് പ്രധാന കാരണം അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതാണ്.
തൊഴില്‍ വേതനങ്ങള്‍ ഉയരുന്നതും, അസംസ്‌കൃത വസ്തുക്കളുടെ വില കൂടുന്നതും മൂലം വ്യവസായങ്ങള്‍ ഉത്പന്ന വിലകള്‍ വര്‍ധിപ്പിക്കും.
കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ റിസര്‍വിന് പലിശ നിരക്ക് ഉയര്‍ത്തുന്നതില്‍ പരിമിതികള്‍ ഉണ്ട്. 2 ശതമാനം പലിശ ഉയര്‍ന്നാലും അതിലും വേഗത്തില്‍ പണപ്പെരുപ്പം വര്ധിക്കുമെന്നതിനാല്‍ യഥാര്‍ത്ഥമായ പലിശ നിരക്ക് (real rate of interest) താഴുകയും ചെയ്യും.
ഹോളണ്ടിലെ എ ബിഎന്‍ അംറോ ബാങ്ക് സ്വര്‍ണ വില 2022 ല്‍ ഔണ്‍സിന് 1500 ഡോളര്‍ പ്രവചിക്കുന്നു. എ എന്‍ ഇസഡ് ഗ്രിന്‍ലയസ് 1600 ഡോളര്‍, ജെ പി മോര്‍ഗന്‍ 1630 ഡോളര്‍ പ്രവചിക്കുന്നു.
ക്രിപ്‌റ്റോ കറന്‍സിയുടെ വിപണി ഉയരാന്‍ പ്രധാന കാരണം ബ്ലോക്ക് ചെയിന്‍ സാങ്കേതികതയുടെ വളര്‍ച്ചയും, ഇലോണ്‍ മസ്‌കിനെ പോലെ വ്യവസായ പ്രമുഖര്‍ അതിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെപ്രചാരം നല്‍കുന്നത് കൊണ്ടാണ്.
ക്രിപ്‌റ്റോ കറന്‍സിയുടെ വിപണി ഉയരാന്‍ പ്രധാന കാരണം ബ്ലോക്ക് ചെയിന്‍ സാങ്കേതികതയുടെ വളര്‍ച്ചയും, ഇലോണ്‍ മസ്‌കിനെ പോലെ ബിസിനസ്സ് പ്രമുഖര്‍ അതിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെപ്രചാരം നല്‍കുന്നത് കൊണ്ടാണ്.
ബിറ്റ്‌കോയിന്റെ വില 2022 ല്‍ 54000 ഡോളര്‍ വരെ ഉയര്‍ന്നിട്ട് കുത്തനെ ഇടിയാനുള്ള സാധ്യത ഉണ്ടെന്നു മാര്‍ക്കറ്റ് സ്ട്രാറ്റജിസ്‌റ് ഗാരെത് സോളോവേ അഭിപ്രായപ്പെട്ടു. ഓഹരികള്‍ 2021 നെ അപേക്ഷിച്ച് ആദായം കുറയാനാണ് സാധ്യത.