നിഫ്റ്റി 24,300 ന് മുകളില്‍ തുടര്‍ന്നാല്‍ പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം; 24,500 ന് മുകളില്‍ ബുള്ളിഷ് പ്രവണത; ഇന്‍ട്രാഡേ പ്രതിരോധം 24,400
നവംബർ ഒന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 99.00 പോയിൻ്റ് (0.41%) ഉയർന്ന് 24,304.35 ലാണ് ക്ലോസ് ചെയ്തത്. 24,300 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക തുടരുകയാണെങ്കിൽ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി ഉയർന്ന് 24,302.80 ൽ വ്യാപാരം തുടങ്ങി. 24,368.30 ൽ ഇൻട്രാഡേ ഉയർച്ച പരീക്ഷിച്ച ശേഷം ഓപ്പണിംഗ് ലെവലിനു സമീപം 24,304.35 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു.
ഓട്ടോ, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, ലോഹങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 2182 ഓഹരികൾ ഉയർന്നു. 430 ഓഹരികൾ ഇടിഞ്ഞു. 148 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവായി.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, അദാനി പോർട്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്ടം ഡോ. റെഡ്ഡീസ്, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വ, ഇടക്കാല മൂവിംഗ് ശരാശരികളേക്കാൾ താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 24,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ, വരും ദിവസങ്ങളിലും പുൾബായ്ക്ക് റാലി തുടരാം. അല്ലെങ്കിൽ, മുൻ ട്രേഡിംഗ് സെഷനിൽ രൂപപ്പെട്ട വിടവ് സൂചിക നികത്തിയേക്കാം. അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,400 ലാണ്. ശക്തമായ ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക 24,500 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,300 -24,240 -24,165 പ്രതിരോധം 24,400 -24,500 -24,600
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,000 -23,350
പ്രതിരോധം 24,500 -25,200.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 198.55 പോയിൻ്റ് നേട്ടത്തിൽ 51,673.90 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,600 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,900 ആണ്. സൂചിക 51,600 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം.
ഇൻട്രാഡേ ട്രേഡേഴ്സിനു
സപ്പോർട്ട് 51,600 -51,320 -51,000 പ്രതിരോധം 51,900 -52,200 -52,500
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 51,000 -50,000
പ്രതിരോധം 52,400 -53,500.