നിഫ്റ്റി 25,000 ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡിന് സാധ്യത; അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 25,125
ഒക്‌ടോബർ എട്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 217.40 പോയിൻ്റ് (0.88%) ഉയർന്ന് 25,013.15 ൽ ക്ലോസ് ചെയ്തു. 25,000 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക തുടരുകയാണെങ്കിൽ പോസിറ്റീവ് ചായ്‌വ് തുടരും.
നിഫ്റ്റി ഉയർന്ന് 24,832.20 ൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് 25,044.00 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു. 25,013.15 ൽ ക്ലോസ് ചെയ്തു. ലോഹം ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. മാധ്യമങ്ങൾ, ഓട്ടോ, ഫാർമ, ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ മേഖലകൾ. 2082 ഓഹരികൾ ഉയരുകയും 584 ഓഹരികൾ ഇടിയുകയും 75 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ട്രെൻ്റ്, ഭാരത് ഇലക്ട്രോണിക്സ്, അദാനി എൻ്റർപ്രൈസസ്, അദാനി പോർട്സ്
എന്നിവയാണ്. എസ്ബിഐ ലൈഫ്, ടാറ്റാ സ്‌റ്റീൽ, ടെെറ്റൻ, ബജാജ് ഫിൻസെർവ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നത് തുടരുകയാണ്. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. എങ്കിലും പ്രതിദിന ചാർട്ടിൽ, സൂചിക വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്കിൻ്റെ പരിധിക്കുള്ളിൽ ക്ലാേസ് ചെയ്ത്, ഒരു ബുള്ളിഷ് ഹറാമി പാറ്റേൺ സൃഷ്ടിച്ചു. ഈ പാറ്റേൺ നിലവിലുള്ള ബെയറിഷ് ട്രെൻഡ് ബുള്ളിഷ് പ്രവണതയിലേക്കു മാറാനുള്ള സാധ്യത സൂചിപ്പിക്കുന്നു. റിവേഴ്സൽ സ്ഥിരീകരിക്കുന്നതിന്, വരുന്ന സെഷനുകളിൽ സൂചിക ഹറാമി പാറ്റേണിൻ്റെ ഉയർന്ന നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
സൂചികയ്ക്ക് 25,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. 25,125 ആണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,000 -24,900 -24,800
പ്രതിരോധം 25,125 -25,225 -25,340
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,750 -24,450
പ്രതിരോധം 25,500 -26,275.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 542.10 പോയിൻ്റ് നേട്ടത്തിൽ 51,021.00 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്കിനുള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ബെയറിഷ് ട്രെൻഡ് ബുള്ളിഷ് ആയി മാറാനുള്ള സാധ്യതയാണ്. സൂചികയ്ക്ക് 51,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 51,215-ലാണ്. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന് സൂചിക 51,215-നെ മറികടക്കേണ്ടതുണ്ട്. അല്ലെങ്കിൽ, സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 51,000 -50,650 -50,350 പ്രതിരോധം 51,215 -51,500 -51,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക് പിന്തുണ 50,500 -49,600
പ്രതിരോധം 51,750 -52,800.