നിഫ്റ്റിക്ക് 24,950 ല്‍ ഇന്‍ട്രാഡേ പിന്തുണ; സൂചിക 25,050 ന് മുകളില്‍ നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്റിന് സാധ്യത
ഒക്ടോബർ ഒൻപതിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 31.20 പോയിൻ്റ് (0.12%) താഴ്ന്ന് 24,981.95 ൽ ക്ലോസ് ചെയ്തു. സൂചിക 24,950 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ ആയാൽ താഴേക്കുള്ള പക്ഷപാതം തുടരും.
നിഫ്റ്റി ഉയർന്ന് 25,065.80 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 25,234.10 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. എന്നാൽ സൂചിക ക്രമേണ താഴ്ന്ന് 24,981.95 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 24,947.70 വരെ എത്തി.
റിയൽറ്റി, ഫാർമ, മീഡിയ, ഓട്ടോ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. എഫ്എംസിജി, ബാങ്ക് എന്നിവ നഷ്ടത്തിലായി. 1910 ഓഹരികൾ ഉയരുകയും 882 ഓഹരികൾ ഇടിയുകയും 82 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് സിപ്ല, ട്രെൻ്റ്, ടാറ്റാ മോട്ടോഴ്സ്, എസ്ബിഐ, ടെക് മഹീന്ദ്ര എന്നിവയാണ്. കൂടുതൽ നഷ്ടം നേരിട്ടത് ഐടിസി, നെസ്ലെ, ഒഎൻജിസി, റിലയൻസ് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. മാത്രമല്ല, പ്രതിദിന ചാർട്ടിൽ, സൂചിക ബ്ലായ്ക്ക് ' കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 24,950 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം.അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 25,050 ആണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,950 -24,835 -24,700
പ്രതിരോധം 25,050 -25,140 -25,235
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,750 -24,450
പ്രതിരോധം 25,500 -26,275.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 14.00 പോയിൻ്റ് നഷ്ടത്തിൽ 51,007.00 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 51,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,215 ആണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 51,215 ന് മുകളിൽ നീങ്ങണം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ ട്രേഡേഴ്സിന്
സപ്പോർട്ട് 51,000 -50,650 -50,350 പ്രതിരോധം 51,215 -51,500 -51,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക് പിന്തുണ 50,500 -49,600
പ്രതിരോധം 51,750 -52,800.