നെഗറ്റീവ് പ്രവണത തുടരുന്നു; നിഫ്റ്റിക്ക് 24,300 ല്‍ ഇന്‍ട്രാഡേ പിന്തുണ; 24,400 കടന്നാല്‍ പോസിറ്റീവ് ട്രെന്‍ഡിന് സാധ്യത

ഒക്ടോബർ 28 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-10-29 07:48 IST

നിഫ്റ്റി 158.35 പോയിൻ്റ് (0.65%) ഉയർന്ന് 24,339.20 ൽ ക്ലോസ് ചെയ്തു. 24,400 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ചായ്‌വ് തുടരും.

നിഫ്റ്റി ഉയർന്ന് 24,251.10 ൽ വ്യാപാരംആരംഭിച്ചു. രാവിലെ 24,134.90 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 24,339.20 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇൻട്രാഡേ ഉയരം 24,492.60 ൽ പരീക്ഷിച്ചു. എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു.

പൊതുമേഖലാ ബാങ്കുകൾ, ലോഹങ്ങൾ, മാധ്യമങ്ങൾ, റിയാലിറ്റി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1907 ഓഹരികൾ ഉയരുകയും 941 ഓഹരികൾ ഇടിയുകയും 71 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടം ശ്രീറാം ഫിൻ, അഡാനി എൻ്റർപ്രൈസസ്, ഐസിഐസിഐ ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്കായിരുന്നു. ഏറ്റവും കൂടുതൽ നഷ്‌ട കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോ കോർപ് എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ ഒരു നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വ- ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ കാൻഡിൽ സ്റ്റിക്കിനുള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 24,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 24,400 ആണ്. സൂചിക 24,400 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിൽ തുടരാം. സൂചിക 24,300 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ നീങ്ങിയാൽ, ഇന്ന് നേരിയ നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,300 -24,220 -24,130 പ്രതിരോധം 24,400 -24,500 -24,600

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,000 -23,365

പ്രതിരോധം 24,500 -25,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 471.85 പോയിൻ്റ് നേട്ടത്തിൽ 51,259.30 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ കാൻഡിൽസ്റ്റിക്കിനു കീഴേ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 51,250 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,600 ആണ്. സൂചിക 51,600 ന് മുകളിൽ നീങ്ങിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 51,250 -51,000 -50,700

പ്രതിരോധം 51,600 -51,800 -52,100

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്കു പിന്തുണ 50,500 -49,650

പ്രതിരോധം 52,000 -53,350.

Tags:    

Similar News