വിപണി വീണ്ടും താഴ്ചയില്‍; പ്രവര്‍ത്തനലാഭ നേട്ടത്തില്‍ കമ്പനികള്‍, കുതിപ്പ് തുടര്‍ന്ന് മഹീന്ദ്രയും ടീട്ടാഗഢ് റെയില്‍ സിസ്റ്റംസും

ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, മെറ്റല്‍, റിയല്‍റ്റി, മീഡിയ മേഖലകള്‍ നേട്ടത്തില്‍

Update:2024-05-17 10:29 IST

Image by Canva

ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് ഇടിവിലായി. സെന്‍സെക്‌സ് 73,500ന് താഴെയായി. രാഷ്ട്രീയ ആശങ്കകള്‍ മാറിയിട്ടില്ലെന്നാണു വിപണിയുടെ വിലയിരുത്തല്‍.

ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, മെറ്റല്‍, റിയല്‍റ്റി, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്.
പ്രവര്‍ത്തനലാഭം 47 ശതമാനം വര്‍ധിപ്പിച്ച കെയിന്‍സ് ടെക്‌നോളജീസ് ഓഹരി 16 ശതമാനം ഉയര്‍ന്നു. മികച്ച റിസല്‍ട്ടും വൈദ്യുത വാഹനമേഖലയില്‍ നടത്തുന്ന മൂലധനനിക്ഷേപവും പരിഗണിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരി ഇന്ന് ഏഴു ശതമാനം കയറി. ഇന്നലെ നാലു ശതമാനത്തിലധികം കയറിയിരുന്നു.
മികച്ച റിസല്‍ട്ടും ഓര്‍ഡര്‍ നിലയും മൂലം ടീട്ടാഗഢ് റെയില്‍ സിസ്റ്റംസ് ഇന്ന് എട്ടു ശതമാനം വരെ കയറി. ഇന്നലെ 10 ശതമാനത്തിലധികം ഉയര്‍ന്നതാണ്. ലാഭമാര്‍ജിന്‍ മെച്ചപ്പെടുത്തിയ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ലിമിറ്റഡ് 13 ശതമാനം കുതിച്ചു. അറ്റാദായത്തില്‍ 42 ശതമാനം വര്‍ധന നേടിയ എന്‍ഡ്യൂറന്‍സ് ടെക്‌നോളജീസിന്റെ ഓഹരി 13 ശതമാനം ഉയര്‍ന്നു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ രാവിലെ അല്‍പം കയറി. 83.50 രൂപയില്‍ ഇന്നലെ ക്ലോസ് ചെയ്ത ഡോളര്‍ ഇന്ന് 83.49 രൂപയില്‍ വ്യാപാരം തുടങ്ങി.
സ്വര്‍ണം ലോകവിപണിയില്‍ 2,376 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 74,080 രൂപയായി.
ക്രൂഡ് ഓയില്‍ കയറി. ബ്രെന്റ് ഇനം 83.53 ഡോളര്‍ ആയി.


Tags:    

Similar News