വിപണിയില്‍ വീണ്ടും ചാഞ്ചാട്ടം; സീ ഓഹരി 5% കയറി, ആക്‌സിസ് ബാങ്ക് താഴേക്ക്

ഹാവല്‍സ് ഇന്ത്യ ഓഹരി രണ്ട് ശതമാനം താഴ്ന്നു

Update:2024-01-24 11:46 IST

Representational image 

വിപണി താഴ്ചയില്‍ തുടങ്ങിയ ശേഷം വീണ്ടും തിരിച്ചു കയറ്റം. തുടക്കത്തില്‍ സെന്‍സെക്‌സ് 70,001 വരെയും നിഫ്റ്റി 21,137 വരെയും താഴ്ന്നു. പിന്നീടു വിപണി തിരിച്ചുകയറി. സെന്‍സെക്‌സ് 70,875 ലും നിഫ്റ്റി 21,399 ലും എത്തിയിട്ടു താഴ്ന്നു.

ബാങ്ക് നിഫ്റ്റി തുടക്കത്തിലെ താഴ്ചയ്ക്കു ശേഷം തിരിച്ചു കയറിയതാണ് മുഖ്യ സൂചികകളെ സഹായിച്ചത്. ആക്‌സിസ് ബാങ്കിന്റെ റിസള്‍ട്ടും വിപണിയുടെ പ്രതീക്ഷയ്‌ക്കൊപ്പം വന്നില്ല. ലാഭ വളര്‍ച്ച 3.7 ശതമാനം മാത്രമാണ്. ഓഹരി നാലര ശതമാനം താണു.

കര്‍ണാടക ബാങ്ക് ഓഹരി രാവിലെ 11 ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്കിന്റെ കിട്ടാക്കടങ്ങള്‍ വര്‍ധിച്ചതും പലിശ മാര്‍ജിന്‍ താഴോട്ടു പോയതുമാണ് കാരണം. ബാങ്ക് ഓഹരി ഇന്നലെ 5.4 ശതമാനം താഴ്ന്നതാണ്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 3.28 ല്‍ നിന്നു 3.64 ശതമാനമായി. അറ്റ പലിശ വരുമാനം 0.86 ശതമാനം കുറഞ്ഞു.

ഹാവല്‍സ് ഇന്ത്യയുടെ വില്‍പന വളര്‍ച്ചയും ലാഭവര്‍ധനയും പ്രതീക്ഷയോളം വന്നില്ല. ഓഹരി രണ്ടു ശതമാനം താഴ്ന്നു.

ഇലക്ട്രിക് കേബിള്‍ രംഗത്തുള്ള കെ.ഇ.ഐ ഇന്‍ഡസ്ട്രീസ് വിറ്റുവരവും ലാഭവും ഗണ്യമായി വര്‍ധിച്ചു. ഈ വര്‍ഷം 16-17 ശതമാനം വളര്‍ച്ച സാധിക്കുമെന്ന് കമ്പനി കരുതുന്നു. ഓഹരി 5 ശതമാനം കയറി.

ഇന്നലെ 34 ശതമാനം വരെ താണ 6 സീ എന്റര്‍ട്ടെയ്ന്‍മെന്റ് ഇന്ന് 5 ശതമാനം ഉയര്‍ന്നു. 

ലാഭവും മാര്‍ജിനും വര്‍ധിച്ചെങ്കിലും പ്രതീക്ഷയോളം വളര്‍ച്ച ഉണ്ടാകാത്തത് മൂലം തന്‍ലാ പ്ലാറ്റ്‌ഫോംസ് ഓഹരി 8 ശതമാനം ഇടിഞ്ഞു. മികച്ച ലാഭവളര്‍ച്ചയെ തുടര്‍ന്ന് പുറവങ്കര ലിമിറ്റഡ് ഓഹരി 10 ശതമാനം ഉയര്‍ന്നു.

രൂപ, ഡോളർ, സ്വർണം 

രൂപയ്ക്ക് ഇന്നു തുടക്കത്തില്‍ കാര്യമായ മാറ്റമില്ല. ഡോളര്‍ 83.15 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.13 രൂപയായി.

സ്വര്‍ണം ലോകവിപണിയില്‍ 2025 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 46,240 രൂപയില്‍ തുടരുന്നു.

ക്രൂഡ് ഓയില്‍ വില അല്‍പം താണു. ബ്രെന്റ് ഇനം 79.42 ഡോളര്‍ ആയി.

Tags:    

Similar News