ഈ ലോജിസ്റ്റിക്‌സ് വമ്പന്‍ ലക്ഷ്യം മറികടന്നു, ഓഹരി വില ഇനിയും 37 ശതമാനം ഉയരാം

മാര്‍ച്ച് 14, 2022 ല്‍ ധനം ഓണ്‍ലൈനിലെ ഓഹരി നിര്‍ദേശത്തില്‍ വന്ന ഈ ഓഹരി ലക്ഷ്യ വിലയായ 525 രൂപ (Stock Recommendation Touch by Acumen) മറികടന്നു. അന്നത്തെ വില 448 രൂപ. നിലവില്‍ 529 രൂപ.

Update:2022-12-29 11:52 IST

ഈ ലോജിസ്റ്റിക്‌സ് വമ്പനെ നിക്ഷേപകര്‍ ശ്രദ്ധിക്കുക! | Stock Recommendation by Touch by Acumen (dhanamonline.com)

പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ വി ആര്‍ എല്‍ ലോജിസ്റ്റിക്‌സ് ബിസിനസ് വികസനത്തിനായി ബ്രാഞ്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 14.8% വര്‍ധിച്ച് 730.75 കോടി രൂപയായി. പുതുതായി 150 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നു. അതിലൂടെ 20 % ബിസിനസ് വര്‍ധനവ് പ്രതീക്ഷിക്കുന്നു.
അറ്റാദായം 31.46 കോടി രൂപയായി കുറഞ്ഞു (-36 %). പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 13.88 % (മുന്‍ വര്‍ഷം 18.08 %). ബസ് ബിസിനസ് വില്‍ക്കാനായി ഓഹരി ഉടമകളുടെ അനുവാദം ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ കൂടുതല്‍ വളര്‍ച്ചയുള്ള ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ബസ് ബിസിനസ് വില്‍ക്കുന്നതില്‍ നിന്ന് 190 കോടി രൂപയുടെ വരുമാനം ലഭിക്കും. ചരക്ക് ഗതാഗത ബിസിനസില്‍ മൂലധന നിക്ഷേപത്തിനായി ഈ തുക ഉപയോഗപ്പെടുത്തും. കൂടാതെ പ്രവര്‍ത്തന വരുമാനം വര്‍ധിക്കുന്നത് കൊണ്ട് കട വിമുക്തമാകാന്‍ വി ആര്‍ എല്ലിന് സാധിക്കും
ഏപ്രില്‍ 2021 ന് ശേഷം സേവനങ്ങള്‍ക്ക് നിശ്ചയിച്ച വിലയില്‍ മാറ്റം വരുത്തിയില്ല. എന്നാല്‍ ഇപ്പോള്‍ 5 % വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതിലൂടെ മാര്‍ജിന്‍ മെച്ചപ്പെടണം പ്രവര്‍ത്തന ചെലവ് വര്‍ധിച്ചത് നേരിടാനും കഴിയും.
ചെറിയ ട്രക്ക് ലോഡുകള്‍ എടുക്കുന്നതില്‍ ഊന്നല്‍ നല്‍കിയാണ് വി ആര്‍ എല്‍ ലോജിസ്റ്റിക്‌സ് മുന്നേറുന്നത്. അതിവേഗം വളരുന്ന ഈ വിഭാഗത്തില്‍ പുതിയ കമ്പനികള്‍ക്ക് പ്രവേശിക്കാന്‍ കടമ്പകള്‍ അധികം ഉണ്ട്.
2021 -22 മുതല്‍ 2023 -24 കാലയളവില്‍ ബിസിനസില്‍ 21 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും. വരുമാനത്തില്‍ 15 %, അറ്റാദായത്തില്‍ 20 %സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ കഴിയും. ഇന്ത്യന്‍ സമ്പദ് ഘടന ഉണര്‍വിലാണ് - നവംബര്‍ മാസം ഇ വേ ബില്ലുകളില്‍ 32 % വര്‍ധനവ് ഉണ്ടായി. ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് ചര്‍ക്ക കൂലിയില്‍ സ്ഥിരത ഉണ്ടായിട്ടുണ്ട്.
2023 -24 ല്‍ 560 കോടി രൂപയുടെ മൂലധന ചെലവ് പൂര്‍ത്തിയാകും. ബ്രാഞ്ച് വികസനം, വില വര്‍ധനവ്, ചരക്ക് നീക്കത്തിന് ഡിമാന്‍ഡ് ഉയരുന്നത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വി ആര്‍ എല്‍ ലോജിസ്റ്റിക്‌സ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 730 രൂപ
നിലവില്‍- 529 രൂപ
( Stock Recommendation by Motilal Oswal Financial Services )




Tags:    

Similar News