മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയില്‍; പുള്‍ബാക്ക് റാലിക്ക് നിഫ്റ്റി ഇൻട്രാഡേ പ്രതിരോധത്തിന് മുകളിലേക്ക് നീങ്ങണം
ഓഗസ്റ്റ് എട്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 180.50 പോയിൻ്റ് (0.74%) താഴ്ന്ന് 24,117.00 ലാണ് ക്ലോസ് ചെയ്തത്. 24,100 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ ഡൗൺ ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 24,248.60ൽ വ്യാപാരം ആരംഭിച്ചു. രാവിലെ ഉയർന്ന നില 24,340.50ൽ പരീക്ഷിച്ചു. സൂചിക ഇടിഞ്ഞ് 24,117.00 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് താഴ്ന്ന നിലയായ 24,079.70 ൽ എത്തി. ഫാർമ, മീഡിയ, ഫിനാൻഷ്യൽ സർവീസ്, സ്വകാര്യ ബാങ്കുകൾ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. ഐടി, മെറ്റൽ, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം നേരിട്ടത്. 1130 ഓഹരികൾ ഉയർന്നു, 1452 ഓഹരികൾ ഇടിഞ്ഞു, 85 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിൽ എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റാ മോട്ടോഴ്സ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എൽടിഎം, ഗ്രാസിം, ഏഷ്യൻ പെയിൻ്റ്സ്, ഇൻഫോസിസ് എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധനില 24,350 ആണ്. സൂചിക 24,100 ലെവലിന് താഴെ നീങ്ങിയാൽ ഡൗൺ ട്രെൻഡ് തുടരും. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 24,350 ലെവലിന് മുകളിൽ നീങ്ങേണ്ടതുണ്ട്. അല്ലാത്തപക്ഷം, അടുത്തിടെയുള്ള സമാഹരണം കുറച്ച് ദിവസത്തേക്ക് തുടരും.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,100 -23,925 -23,800
പ്രതിരോധം 24,350 -24,500 -24,700
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,000 -23,400
പ്രതിരോധം 24,685 -25,080.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 37.70 പോയിൻ്റ് നേട്ടത്തിൽ 50,156.70 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 50,000 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 50,300 ആണ്. സൂചിക പ്രതിരോധ നിലയ്ക്ക് മുകളിൽ നീങ്ങുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഹ്രസ്വകാല പിന്തുണ 49,600ൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 50,000 -49,800 -49,600
പ്രതിരോധ നിലകൾ
50,300 -50,600 -50,800
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 49,600 -48,300
പ്രതിരോധം 51,000 -52,450.