സമാഹരണ സാധ്യതയില്‍ നിഫ്റ്റി; 24,300ല്‍ ഇന്‍ട്രാഡേ പിന്തുണ

ഓഗസ്റ്റ് 12 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-08-13 08:19 IST

നിഫ്റ്റി 20.50 പോയിന്റ് (0.08%) താഴ്ന്ന് 24,347.00 ലാണ് ക്ലോസ് ചെയ്തത്. ഒരു പോസിറ്റീവ് ട്രെന്‍ഡിനായി, സൂചിക 24,300.00ന് മുകളില്‍ ട്രേഡ് ചെയ്യുകയും നിലനിര്‍ത്തുകയും വേണം.

നിഫ്റ്റി താഴ്ന്ന് 24,320.10ല്‍ വ്യാപാരം ആരംഭിച്ചു, ഈ നെഗറ്റീവ് പ്രവണത തുടര്‍ന്നു. രാവിലെ തന്നെ 24,212.10 എന്ന താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് സൂചിക ഉയര്‍ന്ന് 24,347.00 ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇന്‍ട്രാഡേ ഉയര്‍ച്ച 24,472.80ല്‍ പരീക്ഷിച്ചു.

റിയല്‍റ്റി, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്, മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, എഫ്എംസിജി, ഓട്ടോ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം. 1,281 ഓഹരികള്‍ ഉയര്‍ന്നു, 1,315 ഓഹരികള്‍ ഇടിഞ്ഞു, 73 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി സൂചികയില്‍ ഒഎന്‍ജിസി, ഹിറോ മോട്ടോ കോര്‍പ്, ആക്സിസ്ബാങ്ക്, ഇന്‍ഫി എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എന്‍ടിപിസി, അദാനി പോര്‍ട്ട്‌സ്, ഡാേ. റെഡ്ഡീസ്, ബ്രിട്ടാനിയ എന്നിവ കൂടുതല്‍ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,300 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 24,400 ആണ്. സൂചിക 24,300 നു മുകളില്‍ തുടരുകയാണെങ്കില്‍, ഇന്ന് പോസിറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,300 -24,215 -24,100
പ്രതിരോധം 24,400 -24,475 -24,550
(15മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,000 -23,400 പ്രതിരോധം 24,685 -25,080.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 93.45 പോയിന്റ് നേട്ടത്തില്‍ 50,577.95ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ താഴേക്കുള്ള പ്രവണത കാണിക്കുന്നു. സൂചിക അതിന്റെ ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എങ്കിലും, സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 50,500 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 50,800 ആണ്. സൂചിക പ്രതിരോധ നിലയ്ക്ക് മുകളില്‍ നീങ്ങുകയാണെങ്കില്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഉയര്‍ന്ന ഭാഗത്ത്, ഹ്രസ്വകാല പ്രതിരോധം 51,000 ല്‍ തുടരുന്നു.



ഇന്‍ട്രാഡേ ട്രേഡര്‍മാര്‍ക്ക്
സപ്പോര്‍ട്ട് 50,500-50,250 -50,000.
പ്രതിരോധം 50,800 -51,000 -51,200
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 49,600 -48,300
പ്രതിരോധം 51,000 -52,450.

Similar News