ബിറ്റ്‌കോയിന്‍ വില 30,000 ഡോളറിലേക്ക് താഴുമോ? വീണ്ടും പ്രവചനങ്ങള്‍

ക്രിപ്‌റ്റോ വിപണിയിലെ മാര്‍ക്കറ്റിംഗ് പ്രചാരണം 1929 ലെ വലിയ സാമ്പത്തിക തകര്‍ച്ചക്ക് മുന്‍പേ ഓഹരി വിപണിയില്‍ ഉണ്ടായത് പോലെയെന്ന് റിപ്പോര്‍ട്ടുകള്‍.

Update:2022-01-20 07:15 IST

ബിറ്റ്‌കോയിന്‍ വില 2022 ല്‍ 30,000 ഡോളറായി കുറയുമെന്ന് നിക്ഷേപക മാനേജ്മന്റ് സ്ഥാപനമായ ഇന്‍വെസ്‌കോ പ്രവചിക്കുന്നു. ഇപ്പോള്‍ ക്രിപ്‌റ്റോ വിപണിയില്‍ നടക്കുന്നത് 1929 ലെ വലിയ സാമ്പത്തിക മാന്ദ്യത്തിനു മുന്നോടിയായി ഓഹരി വിപണിയില്‍ നടന്ന മാര്‍ക്കറ്റിംഗ് പ്രചാരണങ്ങളാണ്. കഴിഞ്ഞ നവംബറില്‍ ബിറ്റ് കോയിന്‍ വില 69000 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ 40000 നില നിറുത്താനുള്ള ശ്രമത്തിലാണ്.

40,000 ഡോളര്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയാല്‍ ബിറ്റ് കോയിന്‍ വില അടുത്ത 9 മാസത്തിനുള്ളില്‍ 34 000 -37000 ഡോളറിലേക്ക് താഴുമെന്ന് ഇന്‍വെസ്‌കോ ആഗോള തലവന്‍ പോള്‍ ജാക്‌സണ്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ബിറ്റ് കോയിന്‍ വില 10,000 ഡോളറിലേക്ക് താഴുമെന്നു പ്രവചനം വിഫലമായി, പകരം 69000 ത്തിലേക്ക് ഉയരുകയാണ് ചെയ്തത്, അതിനാല്‍ ബിറ്റികോയ്ന്‍ പ്രവചനാതീതമാണ്.
കഴിഞ്ഞ നവംബര്‍ മുതല്‍ ബിറ്റ് കോയിന്‍ വിപണി കരടികളുടെ പിടിയിലാണ്. സാങ്കേതികമായി താഴെ അറ്റം എത്തിയോ എന്നതില്‍ സംശയം ഉള്ളതായി നിരീക്ഷര്‍ കരുതുന്നു.
രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ എതിരിയത്തിന്റെ വിലയിലും നവംബറിന് ശേഷം ഇടിവാണ്. നവംബറില്‍ 4800 ഡോളറായിരുന്നത് ഇപ്പോള്‍ 3117 നിലയിലേക്ക് താഴ്ന്നു.
സോളാനോ എന്ന ക്രിപ്‌റ്റോ യുടെ വില നവംബറില്‍ 260 ഡോളറായിരുന്നത് 50 ശതമാനം ഇടിഞ്ഞ് ഇപ്പോള്‍ വില `135 ഡോളര്‍. ക്രിപ്‌റ്റോ വിപണിയുടെ വില തകര്‍ച്ച മറ്റൊരു മുന്നേറ്റത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പായി സാങ്കേതിക വിദഗ്ദ്ധര്‍ കരുതുന്നു.


Read More : ബിറ്റ്‌കോയിന്‍ പൂജ്യത്തിലെത്തിയാല്‍ എന്താവും?


Tags:    

Similar News