ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താനും തൊഴിലിലെ ഉന്നതി തേടിയുമുള്ള നെട്ടോട്ടത്തിനിടയിൽ സ്വന്തം ജീവിതത്തിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങളും അനിവാര്യതകളും മറന്നു പോകുന്നവരുണ്ട്. ബിസിനസിന്റെയും തൊഴിലിന്റെയുമെല്ലാം പരാജയമായിരിക്കാം അവരെ കാത്തിരിക്കുന്നത്. ഇതൊഴിവാക്കാന്‍ ഇതാ ചില വഴികള്‍.
നിങ്ങളുടെ സംരംഭമോ തൊഴിലോ ആവശ്യപ്പെടുന്നത് നൂറു ശതമാനം സമര്‍പ്പണ മനോഭാവമായിരിക്കും. എന്നാൽ അത് സാധ്യമാണോ? തീര്‍ച്ചയായും പ്രവര്‍ത്തന മേഖലയ്ക്കും ധന സമ്പാദനത്തിനും അപ്പുറം ജീവിതത്തിന് മറ്റ് ലക്ഷ്യങ്ങളുണ്ട്, അല്ലെങ്കിൽ ജീവിതത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു വേണ്ടിയാണ് നിങ്ങളുടെ അധ്വാനം.
സ്വന്തം സംരംഭത്തോടും തൊഴിലിനോടും അങ്ങേയറ്റത്തെ സമര്‍പ്പണം നിലനിര്‍ത്തുമ്പോള്‍ തന്നെ ഉല്ലാസകരവും സമാധാനപരവുമായ ജീവിതം നയിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. ഇവര്‍ തൊഴിലിനോട് ഗൗരവപൂര്‍ണമായ സമീപനം പുലര്‍ത്തുകയും ജീവിതത്തെ ലളിതമായി മുന്നോട്ടുകൊണ്ടു പോകുകയും കുടുംബവും സുഹൃത്തുക്കളുമൊത്ത് സമയം ചെലവിടുകയും ചെയ്യും. എങ്ങനെയാണ് അവര്‍ അത് സാധ്യമാക്കുന്നത്?
1. ബാലന്‍സ് ചെയ്യാതിരിക്കുക
ജീവിതവും തൊഴിലും ഒരിക്കലും ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കരുത്. ഒന്നിന് കനം കൂടിയാൽ ബാലന്‍സ് തെറ്റുകയാകും ഫലം. തൊഴിൽ എന്നത് ജീവിതത്തിന്റെ ഭാഗമാണ്. ഒന്നുകിൽ തൊഴിൽ അല്ലെങ്കിൽ ജീവിതം എന്നു ചിന്തിക്കുന്ന തരത്തിൽ വിരുദ്ധദിശയിലല്ല ഇവ രണ്ടും എന്ന് തിരിച്ചറിയുക.
2. മൂല്യങ്ങളിലെ വ്യക്തത
നാം സ്വാംശീകരിച്ചിട്ടുള്ള മൂല്യങ്ങളാണ് നമ്മുടെ കാഴ്ചപ്പാടിനെയും തെരഞ്ഞെടുപ്പിനെയും മുന്‍ഗണനയെയും എല്ലാം നിര്‍ണയിക്കുന്നത്. നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും മുന്നോട്ടു നയിക്കുന്ന രീതിയിൽ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും കൊണ്ടുപോകുക എന്നതാണ് പ്രധാനം. മൂല്യങ്ങളിൽ വ്യക്തതയുെങ്കിൽ നിങ്ങളുടെ മുന്‍ഗണനാ ക്രമം കൃത്യമായി തിരിച്ചറിയാനാകും. കാലവും സമയവും പരിഗണിച്ച് മുന്‍ഗണനകള്‍ മാറുമ്പോഴും മൂല്യങ്ങള്‍ മാറാതെ കാത്തുസൂക്ഷിക്കുന്നവരാകും വിജയികള്‍.
3. സമയത്തെ നിയന്ത്രിക്കുക
കുടുംബത്തോടൊപ്പം വളരെ ചുരുങ്ങിയ സമയം മാത്രം ചെലവഴിക്കുന്ന പലരും പറയാറുള്ള ന്യായീകരണം, കുടുംബത്തിന് സംതൃപ്തമായി ജീവിക്കാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ് എന്നതാവും. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജോലി കാരണം സമയം കിട്ടുന്നില്ലെന്നു പരാതി പറയുന്നവരുമുണ്ട്. ടൈം മാനേജ്‌മെന്റ് എന്നാൽ നിശ്ചിത സമയം ഓരോന്നിനുമായി മാറ്റിവെക്കുക എന്നതു മാത്രമല്ല, വ്യക്തി ജീവിതത്തിലായാലും പ്രവര്‍ത്തന മേഖലയിലായാലും ഗുണകരമായ സമയം സ്വന്തമാക്കുക എന്നതു കൂടിയാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ തൊഴിലിടത്തിലെ സമയത്തിന്റെ ഗുണമേന്മ തിരിച്ചറിയാനാകുമെങ്കിൽ കുടുംബാംഗങ്ങളുടെയും നിങ്ങളുടെയും സന്തോഷത്തിലും സ്‌നേഹത്തിലുമാണ് വ്യക്തി ജീവിതത്തിലെ നിമിഷങ്ങളുടെ ഗുണമേന്മ തിരിച്ചറിയാനാകുക.
4. ആരോഗ്യം കളയാതിരിക്കുക
തൊഴിലിനോ സംരംഭത്തിനോ ആയി അമിതാധ്വാനമെടുത്ത് ഒരു മെഴുകുതിരി പോലെ കത്തിയെരിയുന്നവരുണ്ട്. ഒരൽപ്പ സമയം കുടുംബത്തോടൊപ്പം ചെലവിടാന്‍ ലഭിച്ചാലും ഉന്മേഷരഹിതമായി ഇരിക്കാനേ ഇവര്‍ക്ക് സാധിക്കൂ. തൊഴിലും ജീവിതവും സുഗമമായി മുന്നോട്ടു പോകണമെങ്കിൽ ആരോഗ്യം പരമപ്രധാനമാണ്. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയെല്ലാം ശരിയായ രീതിയിൽ ലഭിക്കണം. അനാവശ്യ കാര്യങ്ങള്‍ക്കായി കൂടുതൽ സമയം ചിന്തിക്കാതിരിക്കുക. നല്ല രീതിയിൽ മുന്നോട്ടുപോകുന്ന കാര്യങ്ങള്‍ക്കായി നിങ്ങളുടെ മനസിൽ കൂടുതൽ ഇടം നൽകുന്നത് നിങ്ങളെ മാത്രമല്ല കൂടെയുള്ളവരെയും ഉന്മേഷവാന്മാരാക്കും.
5. പൂര്‍ണമനസ്
ഒരു കാര്യത്തിൽ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്നിനെ കുറിച്ചോര്‍ത്തിരിക്കുന്നത് നിങ്ങളുടെ സുന്ദര നിമിഷങ്ങളെ ഇല്ലാതാക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ഘട്ടത്തിൽ ഓഫിസിലെ വേവലാതികളെ ചിന്തയിൽ നിന്ന് ഒഴിവാക്കി കളയുക. കഴിഞ്ഞ നിമിഷത്തെ മറന്ന് പ്രത്യക്ഷത്തിലുള്ള നിമിഷത്തിൽ ജീവിക്കാന്‍ ശീലിക്കുക.
6. ഗാഡ്ജറ്റുകളുടെ ശരിയായ ഉപയോഗം
സാങ്കേതിക വിദ്യ ജീവിതത്തിലായാലും ഓഫിസിലായാലും ഒരേസമയം ഒരു ഉപകാരിയും ഉപദ്രവകാരിയുമാണ്. ചിലര്‍ വീട്ടിലിരിക്കുമ്പോള്‍ ബിസിനസ് കോളുകളോ മെയ്‌ലുകളോ സ്വീകരിക്കില്ല. മറ്റു ചിലര്‍ വീട്ടിലെ തലവേദനകള്‍ ഒഴിവാക്കാന്‍ ഇത്തരം കോളുകള്‍ പ്രയോജനപ്പെടുത്തും. എന്നാൽ ശരിയായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കും. ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും ശ്രദ്ധ തിരിക്കാനല്ലാതെ രണ്ടിനും പ്രയോജനപ്രദമായ രീതിയിലാണ് ലാപ്‌ടോപും ഫോണുമെല്ലാം ഉപയോഗിക്കേത്. എന്നാൽ കുടുംബവുമൊത്തുള്ള ഭക്ഷണവേളകളിൽ ഇവ തീര്‍ത്തും ഒഴിവാക്കുന്നതാണ് അഭികാമ്യം.
7. ഉത്തരവാദിത്തങ്ങള്‍ ഏൽപ്പിക്കുക
എല്ലാ കാര്യങ്ങളും ഒരുപോലെ ചെയ്തു തീര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. അനിവാര്യമായി നിങ്ങള്‍ തന്നെ ചെയ്യണമെന്നില്ലാത്ത ഒരു കാര്യം മറ്റൊരാളെ ഏൽപ്പിക്കാന്‍ മടിക്കേതില്ല. ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കലും കടമകളുടെ വിതരണവും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപോലെ ഗുണം ചെയ്യും. എല്ലാ ഉത്തരവാദിത്തങ്ങളും തലലയിലേൽക്കാതെ പിന്തുണ നൽകി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെ വളര്‍ത്തിയെടുക്കുക. അത് നിങ്ങളുടെ വിലയേറിയ ധാരാളം സമയം ലാഭിക്കും.
8. ഫലങ്ങളിൽ ശ്രദ്ധയൂന്നുക
ദൈനംദിന പ്രവര്‍ത്തികളുടെ ചുഴിയിൽപ്പെട്ട് മറ്റൊന്നിനും സമയമില്ലെന്ന് പലരും പറയുന്നതു കേള്‍ക്കാം. അതിനാൽ ഫലം നൽകാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണോ നിങ്ങള്‍ സമയം ചെലവഴിക്കുന്നത് എന്ന് ഒരു പരിശോധന അനിവാര്യമാണ്. മികച്ച ഫലം നൽകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതൽ സമയം ചെലവഴിക്കുക. നിങ്ങളുടെ ബിസിനസിനെ മുന്നോട്ട് നയിക്കാത്ത, ജീവിതത്തിന്റെ ആനന്ദത്തിന് ഉപകരിക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനാവശ്യമായി സമയം പാഴാക്കാതിരിക്കുക.
9. കൂട്ടായ തീരുമാനം
നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന ഒരു എക്‌സിക്യൂട്ടിവിന് തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം നിലനിര്‍ത്തുക എന്നത് ശ്രമകരമാകാറുണ്ട്. അതുപോലെ തൊഴിലിടങ്ങളിൽ ഒരു പുനഃക്രമീകരണം നടന്നാൽ അതുവരെ പിന്തുടര്‍ന്നു വന്ന ചിട്ടകള്‍ മാറ്റേണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങളിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാതെ പുതിയ മാറ്റം ബാധിക്കുന്ന കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തുക. എല്ലാവര്‍ക്കും ഉചിതമായ സാധ്യതകള്‍ പരിഗണിച്ച് കാര്യങ്ങള്‍ ക്രമപ്പെടുത്തുക.
10. പുതിയ ശീലങ്ങള്‍ ഉണ്ടാക്കുക
ശീലങ്ങളാണ് ജീവിതത്തെയും തൊഴിലിനെയും നയിക്കുന്നത്. ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക. നിങ്ങളുടെ തൊഴിൽ, വ്യക്തി ജീവിതങ്ങളെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളെ മാറ്റിനിര്‍ത്തി അവയെ പരിപോഷിപ്പിക്കുന്ന ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുക.