കേന്ദ്ര ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ഡി.എ കൂട്ടി

ഡി.എ മൂന്നു ശതമാനം വര്‍ധിപ്പിച്ച് 53 ശതമാനമാക്കി; ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

Update:2024-10-16 16:33 IST

Image by Canva

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനം. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത (Dearness Allowance) മൂന്നു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതോടെ 50ല്‍ നിന്ന് 53 ശതമാനമായി ഡി.എ ഉയരും. നടപ്പു വര്‍ഷം ഇതുവഴി കേന്ദ്രത്തിന് 9,448 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. മന്ത്രിസഭ തീരുമാനം 49.18 ലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 64.89 പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെടും.
ഉയരുന്ന ജീവിത ചെലവ് നിറവേറ്റാന്‍ ശമ്പള കമീഷന്‍ ശിപാര്‍ശ പ്രകാരം നിശ്ചിത ഇടവേളകളില്‍ പുതുക്കി നല്‍കുന്ന സമാശ്വാസമാണ് ഡി.എ അഥവാ ക്ഷാമബത്ത. ജനുവരി, ജൂലൈ മാസങ്ങളിലാണ് ഡി.എ പുതുക്കുന്നത്. എന്നാല്‍ പ്രഖ്യാപനം വരുമ്പോഴേക്കും മാര്‍ച്ച്, സെപ്തംബര്‍ ആകുന്നതാണ് പതിവ്. അടിസ്ഥാന ശമ്പളം, പെന്‍ഷന്‍ എന്നിവ ആധാരമാക്കിയാണ് ഡി.എ നിശ്ചയിക്കുന്നത്. ഉപഭോക്തൃ വില സൂചികയും കണക്കിലെടുക്കുന്നു.
Tags:    

Similar News