2021ല്‍ സ്വാധീനിച്ച പുസ്തകങ്ങള്‍; മുകേഷ് അംബാനി പറയുന്നു

തന്നെ ഏറെ സ്വാധീനിച്ചതും 2022ലേക്ക് ഒരുങ്ങാന്‍ സഹായിച്ചതുമായ കൃതികളെക്കുറിച്ച് സംസാരിക്കുകയാണ് അംബാനി

Update:2021-12-18 14:39 IST

2021 കടന്നു പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധി ഘട്ടങ്ങള്‍ അധിജീവിച്ച എല്ലാവരും ശുഭപ്രതീക്ഷയില്‍ 2022നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. തന്നെ ഏറെ സ്വാധീനിച്ചതും 2022ലേക്ക് ഒരുങ്ങാന്‍ സഹായിച്ചതുമായി ബുക്കുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഏഷ്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി. ബ്ലൂംബെര്‍ഗിനോടാണ് 2021ല്‍ താന്‍ വായിച്ച 5 പുസ്തകങ്ങളെ കുറിച്ച് അംബാനി സംസാരിച്ചത്.

അംബാനിക്ക് പ്രിയപ്പെട്ട 5 പുസ്തകങ്ങള്‍
1. Ten Lessons for a Post-Pandemic World- By Fareed Zakaria
കൊവിഡ് മഹാമാരിക്ക് ശേഷം ലോകം എങ്ങനെ ആയിരിക്കുമെന്ന് ചര്‍ച്ച ചെയ്യുകയാണ് ഇന്ത്യന്‍- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഫരീദ് സക്കറിയ തന്റെ പുസ്തകത്തിലൂടെ. സുസ്ഥിരമല്ലാത്ത ജീവിതശൈലി, ദുര്‍ബലമായ ഭരണ നേതൃത്വം എന്നിവയില്‍ നിന്നാണ് ആഗോള പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്നതെന്ന് പറയുകയാണ് ഫരീദ് സക്കറിയ. ഇതിനായി കൊവിഡ് സമയത്തെയും അതിന് മുമ്പുള്ളതുമായ സംഭവങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര സഹകരണം, ജീവിതരീതിയിലെ മാറ്റങ്ങള്‍, നേതൃത്വം എന്നിവയുടെ ആവശ്യകത പുസ്തകം ബോധ്യപ്പെടുത്തുമെന്ന് മുകേഷ് അംബാനി പറയുന്നു. 'outbreaks are inevitable, but pandemics are optional' പുസ്‌കത്തിലെ ഇഷ്ടപ്പെട്ട ഒരു ഉദ്ധരണിയും അദ്ദേഹം പങ്കുവെച്ചു.
2. Principles for Dealing With the Changing World Order: Why Nations Succeed and Fail- By Ray Dalio
കഴിഞ്ഞ 500 വര്‍ഷത്തെ ചരിത്രത്തില്‍ പ്രമുഖ രാജ്യങ്ങള്‍ നേരിട്ട വിജയപരാജയങ്ങള്‍ വ്യക്തമാക്കുന്ന രസകരമായ പുസ്തകമാണിതെന്ന് അംബാനി പറയുന്നു. വരും കാലം ഇപ്പോഴുള്ളതില്‍ നിന്ന് എന്തുകൊണ്ട് വ്യത്യസ്തമായിരിക്കും എന്ന് നിങ്ങളെ ഈ രചന ബോധ്യപ്പെടുത്തും. നയരൂപകര്‍ത്താക്കള്‍, സംരംഭകര്‍, യുവാക്കള്‍ എല്ലാവരും ഒരുപോലെ വായിച്ചിരിക്കേണ്ട കൃതിയാണിതെന്നാണ് അംബാനിയുടെ അഭിപ്രായം.
3. The Raging 2020s: Companies, Countries, People-and the Fight for Our Future- By Alec Ross
ആധുനിക നാഗരികതയെ നിലനിര്‍ത്തിയിരുന്ന സര്‍ക്കാരും സമൂഹവുമായി നിലനിന്നിരുത്ത അദൃശ്യ കരാറുകള്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ എങ്ങനെ മാറുന്നു എന്ന് വിലയിരുത്തുന്ന കൃതി. ഈ മാറ്റത്തിലേക്കുള്ള സാമ്പത്തിക-രാഷ്ട്രീയ ശക്തികളുടെ സംഭാവനകളെക്കുറിച്ച് പ്രമുഖ ചിന്തകരുടെ അഭിപ്രായങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
4. 2030: How Today's Biggest Trends Will Collide and Reshape the Future of Everything- By Mauro Guillén
2030ലെ ലോകത്തെക്കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത് ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങളും അത് സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുമെന്നും പുസ്തകം ചര്‍ച്ച ചെയ്യുന്നു. കൊവിഡിന് ശേഷമുള്ള ലോകം, നഗരവല്‍ക്കരണം, സാങ്കേതികവിദ്യ, ഗിഗ് ഇക്കോണമി, ഓട്ടോമേഷന്‍ എന്നിവയിലെ ട്രെന്‍ഡുകളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
5. Big Little Breakthroughs: How Small, Everyday Innovations Drive Oversized Results- By Josh Linker
ഒരു സംരംഭകന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത് എന്നാണ് മുകേഷ് അംബാനി ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ചെറിയ (small crative act) മാറ്റങ്ങളാണ് ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൊണ്ടുവരിക എന്ന് നിങ്ങള്‍ മനസിലാക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഠിനമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ദിവസേനയുള്ള ചെറിയ മാറ്റങ്ങള്‍ (micro-innovations) സഹായിക്കും. ഇതിലൂടെ കോവിഡിന് ശേഷമുള്ള ലോകത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


Tags:    

Similar News