Economy

2019 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടവുമായി ബിറ്റ്‌കോയിന്‍ പുതിയ റെക്കോര്‍ഡിലേക്ക്

ബുധനാഴ്ച ബിറ്റ്‌കോയിന്‍ നിരക്ക് 28,000 ഡോളറിന് മുകളില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി.

Dhanam News Desk

ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി.2019 ന് ശേഷം ബിറ്റ്‌കോയിന്‍ വീണ്ടും ഏറ്റവും വലിയ പ്രതിമാസ ഉയര്‍ച്ചയിലെത്തി. ഏഷ്യാ വ്യാപാരത്തില്‍ 28599 ഡോളര്‍ ആണ് ഒരു ബിറ്റ്കോയിന് ഇന്നത്തെ വില. നിക്ഷേപകര്‍ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നതാണ് ബിറ്റ്കോയിന്‍ വില ഉയരാന്‍ കാരണം.

2.3 ശതമാനമാണ് വില ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഡിസംബര്‍ 16 നാണ് ബിറ്റ്കോയിന്‍ വില 20000 ഡോളര്‍ കടന്നത്. ഇപ്പോള്‍ 28000 കടന്നിരിക്കുന്നു. രണ്ടാഴ്ചക്കുള്ളിലാണ് ഈ വര്‍ധന. അമേരിക്കന്‍ നിക്ഷേപകര്‍ക്കിടയില്‍ നിന്നാണ് വന്‍തോതില്‍ ആവശ്യക്കാര്‍ എത്തുന്നത്.

2019 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടമാണ് ഇത്.

ആഗോള കോവിഡ് സമ്മര്‍ദ്ദത്തിനിടയിലും ഈ വര്‍ഷം ബിറ്റ്‌കോയിന്റെ മൂല്യം നാലിരട്ടിയായി ഉയര്‍ന്നതായാണ് കണക്കാക്കുന്നത്. അതേസമയം ഏറ്റവും വലിയ ഡിജിറ്റല്‍ കറന്‍സികള്‍ ട്രാക്കുചെയ്യുന്ന ബ്ലൂംബെര്‍ഗ് ഗാലക്‌സി ക്രിപ്‌റ്റോ സൂചികയും 270 ശതമാനം ഉയര്‍ന്നു, ഈതര്‍ പോലുള്ള ബിറ്റ്‌കോയിന്റെ എതിരാളികളായ നാണയങ്ങളും റാലിയില്‍ അണിനിരന്നിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT