യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍ ഇന്ത്യന്‍ രൂപ. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.55 രൂപയിലെത്തി. 82.19 എന്ന നിരക്കില്‍ വ്യപാരം തുടങ്ങിയ രൂപ മിനിട്ടുകള്‍ക്കുള്ളില്‍ 82.33 എന്ന നിലയിലേക്ക് ഇടിഞ്ഞു. \
ഇന്നലെ ഒരു ഡോളറിന് 81.88 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ രൂപയുടെ മൂല്യം ആദ്യമായി 82 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐയുടെ ഇടപെടല്‍ തുടരുകയാണ്. ഈ വര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ശതമാനത്തിലധികം ആണ് ഇടിഞ്ഞത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്, ഓഹരി വിപണിയില്‍ നിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ രൂപയുടെ വില ഇടിവിന് കാരണങ്ങളാണ്.
Read DhanamOnline in English
Subscribe to Dhanam Magazine