Photo : Paappan / Facebook 
Entertainment

'50 കോടി ഇങ്ങെടുക്കുവാ'! 18 ദിവസത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി 'പാപ്പന്‍'

സുരേഷ് ഗോപിയുടെ കരിയറിലെ വമ്പന്‍ ഹിറ്റ്. ഇതുവരെ നടന്നത് 50 കോടിയുടെ ബിസിനസെന്ന് അണിയറക്കാര്‍. സിനിമ ഇപ്പോളും തിയേറ്റര്‍ 'പൊളി'ക്കുന്നു.

Dhanam News Desk

18 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം നേടി സുരേഷ്‌ഗോപി ചിത്രം. സുരേഷ് ഗോപി (Suresh Gopi) എന്ന നടന്റെ വന്‍ തിരിച്ചുവരവ് കേരളത്തിലെ തിയേറ്ററുകളില്‍ മാത്രമല്ല, ബോക്‌സ് ഓഫീസിലും ആഘോഷമായിരിക്കുകയാണ്.

വേള്‍ഡ് വൈഡ് റിലീസ് (World Release), ഒടിടി (OTT), സാറ്റലൈറ്റ് (Satellite) എന്നിവയെല്ലാം ചേര്‍ന്ന് ഇതുവരെ 50 കോടി രൂപയുടെ ബിസിനസ് നടന്നതായാണ് അണിയറക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡാണ് ഇത്.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കോടി ക്ലബ്ബില്‍ കയറിയ ചിത്രം റിലീസ് ദിനത്തില്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും 3.16 കോടി രൂപയാണ് വാരിയത്.

രണ്ടാംദിനം 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ (Paappan) നേടിയിരുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ഡിസ്ട്രിബ്യൂഷന്‍ നടത്തിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT