സാൻട്രോ തിരിച്ചെത്തി; ആകർഷകമായ വിലയും, മികച്ച മൈലേജും

ഇന്ത്യയുടെ ഫാമിലി കാർ എന്ന് പേരിൽ അറിയപ്പെടുന്ന 'സാൻട്രോ' ഇതാ നിരത്തിലേക്ക് വീണ്ടും. കാലത്തിനൊത്ത ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഹ്യുണ്ടായ് ഈ ഹാച്ച്ബാക്ക് പുനരവതരിപ്പിച്ചിരിക്കുന്നത്.

സാൻട്രോയുടെ ഓട്ടോമാറ്റിക് (AMT) പതിപ്പിന് 3.89 ലക്ഷം മുതൽ 5.45 ലക്ഷം രൂപ വരെയാണ് വില. സാൻട്രോ സിഎൻജിക്ക് 5.18 ലക്ഷം മുതൽ 5.46 ലക്ഷം വരെയും. പെട്രോള്‍ എന്‍ജിനില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേയുള്ളു. എന്നാൽ ഡീസൽ പതിപ്പ് ഇല്ല.

സാൻട്രോ 2018 മുഴുവനായും ഒരു ഇന്ത്യൻ നിർമ്മിത കാർ ആണ്. ഗവേഷണം നടന്നത് കൊറിയ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ്. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള കാർ ചെന്നൈയിൽ നിർമ്മിക്കും.

1998-ല്‍ സാന്‍ട്രോയിലൂടെയാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. കമ്പനിയുടെ 20-ാം വാര്‍ഷികാഘോഷ വേളയിലാണ് സാന്‍ട്രോയുടെ രണ്ടാം വരവ്.

ഹ്യുണ്ടായ് ഇന്ത്യ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുതിയ സാന്‍ട്രോ പുറത്തിറക്കിയത്.

2015 ൽ ക്രെറ്റ അവതരിപ്പിച്ചതിന് ശേഷം ഹ്യൂണ്ടായ് ആദ്യമായാണ് ഒരു പുതിയ മോഡൽ പുറത്തിറക്കുന്നത്.

ഫീച്ചറുകൾ

  • 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.
  • ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലും ഡാഷ്‌ബോര്‍ഡിന്റെ വശങ്ങളിലും എസി വെന്റുകൾ
  • പഴയ സാന്‍ട്രോയെക്കാള്‍ നീളവും വീതിയും. ഐ10 നേക്കാൾ വീതിയും ഉയരവുമുണ്ട്.
  • 160 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ഇഞ്ച് വീല്‍.
  • ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ
  • 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിൻ: 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി പവർ, 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്ക്. 20.3 കിലോമീറ്റര്‍ മൈലേജ്.
  • സിഎന്‍ജി വേർഷൻ: 5500 ആര്‍പിഎമ്മില്‍ 59 ബിഎച്ച്പി പവർ, 4500 ആര്‍പിഎമ്മില്‍ 84 എന്‍എം ടോര്‍ക്ക്. 30.5 കിലോമീറ്റര്‍ മൈലേജ്.
  • സില്‍വര്‍, വൈറ്റ്, ഗ്രേ, ബീജ്, ബ്ലൂ, ഗ്രീന്‍ എന്നീ ഏഴ് നിറങ്ങളിൽ ലഭ്യമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it