ഔഡി ക്യു 8 എത്തി; വില 1.33 കോടി രൂപ

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ ഫ്‌ളാഗ് ഷിപ്പ് എസ്യുവിയായ ക്യു 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.33 കോടി രൂപയാണ് എക്സ്ഷോറും വില.പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുകയാണ് ക്യു 8.

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം എത്തുക. 3.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ബിഎസ് 6 എഞ്ചിനാണ് ഹൃദയം. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്സ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.9 സെക്കന്‍ഡുകള്‍ മാത്രം മതി.

ഉപഭോക്താക്കള്‍ക്ക് സ്വന്തം വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന കാര്‍ ആണു ലഭ്യമാക്കുന്നതെന്ന് ഓഡി ഇന്ത്യാ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലോണ്‍ പറഞ്ഞു. ഔഡി ക്യു 7 -ന് മുകളിലാണ് ക്യു 8 -ന് സ്ഥാനം. മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചറുകളിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളുണ്ട്. വളരെ സ്പോര്‍ട്ടിയാണ് രൂപകല്‍പ്പന.

എട്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ടയര്‍ പ്രഷര്‍ മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രോമാഗ്നെറ്റിക്ക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങി മികച്ച സുരക്ഷാ സന്നാഹങ്ങളുമുണ്ട്.സില്‍വര്‍ ആവരണത്തോടെയുള്ള വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍ തുടങ്ങിയവ മുന്‍വശത്തെ മനോഹരമാക്കുന്നു.

ഔഡി ക്യു 8 മുഖ്യ എതിരാളികളായ ബിഎംഡബ്ല്യു എക്‌സ്7, മെഴ്‌സിഡീസ്-ബെന്‍സ് ജിഎല്‍എസ് എന്നിവയേക്കാള്‍ ചെറുതാണ്. കമ്പനിയുടെ മാട്രിക്സ് എല്‍ഇഡി യൂണിറ്റ് ഓപ്ഷണലായി ലഭിക്കും. പിന്നിലെ ചെരിഞ്ഞ റൂഫ്ലെയിനും 21 ഇഞ്ച് അലോയി വീലുകളും വശങ്ങളെ ആകര്‍ഷകമാക്കുന്നു. പിന്നില്‍ ഇരട്ട എക്സ്ഹോസ്റ്റും വളരെ നേര്‍ത്ത എല്‍ഇഡി ടെയില്‍ ലാമ്പുമുണ്ട്.

മൂന്ന് ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ സഹിതം ആഡംബരം വിളിച്ചോതുന്നതാണ് അകത്തളം. സെന്റര്‍ കണ്‍സോളിലെ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.6 ഇഞ്ചിന്റെ ക്ലെമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നവ മനോഹരം. നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ട ടെക്നോളജി, പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ബാംഗ് ആന്‍ഡ് ഒലുഫ്‌സെന്‍ സൗണ്ട് സിസ്റ്റം എന്നിവയും മറ്റ് സവിശേഷതകളാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it