ഓട്ടോ എക്‌സ്‌പോ 2020 കിയ കാര്‍ണിവല്‍, ടാറ്റ സിയറ കണ്‍സപ്റ്റ്... അല്‍ഭുതങ്ങള്‍ അനവധി

വാഹനപ്രേമികളുടെ കണ്ണുകള്‍ ഗ്രേറ്റര്‍ നോയ്ഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2020ലേക്കാണ് ഉറ്റുനോക്കുന്നത്. വിപണി കാത്തിരിക്കുന്ന പല മോഡലുകളുടെയും അവതരണത്തിന് സാക്ഷ്യം വഹിക്കുകയാണ് എക്‌സ്‌പോയുടെ ഒന്നാം ദിനം.
ഇലക്ട്രിക് കാറുകളും എസ്.യു.വികളും
തന്നെയാണ് ആദ്യദിനത്തില്‍ മേധാവിത്വം പുലര്‍ത്തുന്നത്. ലോകത്തിലെ ഏറ്റവും
വിലക്കുറഞ്ഞ ഇലക്ട്രിക് കാറായ ഓറ ആര്‍1 അവതരിപ്പിക്കാന്‍ ഓട്ടോ എക്‌സ്‌പോ
2020 വേദിയായി. ആദ്യദിനത്തിലെ മറ്റ് വിശേഷങ്ങള്‍:
മാരുതി സുസുക്കി
$ വാഗണ്‍ ആര്‍ അധിഷ്ഠിതമായ ഫ്യൂച്ചറോ ഇ കണ്‍സപ്റ്റുമായി മാരുതി.
$ തങ്ങള്‍ ബിഎസ് നാല് വാഹനങ്ങളുടെ ഉല്‍പ്പാദനം പൂര്‍ണ്ണമായി നിര്‍ത്തിയെന്ന് മാരുതി സുസുക്കി.
$ മലിനീകരണം കുറയ്ക്കുന്നതിനായി സ്മാര്‍ട്ട് ഹൈബ്രിഡുകള്‍, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി.
$ മാരുതി സുസുക്കി തങ്ങളുടെ എസ്-പ്രെസോയുടെ സിഎന്‍ജി വകഭേദം അവതരിപ്പിച്ചു.
ടാറ്റ മോട്ടോഴ്‌സ്
$ ടാറ്റ മോട്ടോഴ്‌സിന്റെ 7 സീറ്റുള്ള ഗ്രാവിറ്റാസ് എസ്.യു.വി എക്‌സ്‌പോയില്‍ കാണികളുടെ മനം കവര്‍ന്നു.
$ ടാറ്റ സിയറയുടെ തിരിച്ചുവരവായിരുന്നു മറ്റൊരു വലിയ വിശേഷം. മൂന്ന് ഡോറുള്ള ടാറ്റ സിയറയുടെ കണ്‍സപ്റ്റ് രൂപം അവതരിപ്പിച്ചു. കമ്പനിയുടെ ALFA ARC പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഫുള്ളി ഇലക്ട്രിക് എസ്.യു.വി ആണിത്.
$ ടാറ്റ തങ്ങളുടെ ഹാരിയര്‍ എസ്.യു.വിയുടെ ബിഎസ് ആറ് വകഭേദവുമായി ഓട്ടോ എക്‌സ്‌പോയിലെത്തി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ ഇതിന്റെ എക്‌സ്‌ഷോറൂം വില 13.60 ലക്ഷം രൂപയാണ്.
$ ടാറ്റയുടെ പുതിയ വിംഗര്‍ ബിഎസ് ആറ് വാന്‍ അവതരിപ്പിച്ചു. പുതിയ ഡിസൈന്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഗ്ലോസി ഗ്രില്‍ തുടങ്ങിവയാണ് പ്രത്യേകതകള്‍.
$ ടിയാഗോ, ടിഗോര്‍, ആല്‍ട്രോസ്, നെക്‌സണ്‍ എന്നിവയുടെ ബിഎസ് ആറ് വാഹനങ്ങള്‍ അവതരിപ്പിച്ചു.
$ ടാറ്റയുടെ പുതിയ HBX ചെറു എസ്.യു.വി അവതരിപ്പിച്ചു.
$ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് രണ്ട് ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കും.
മെഴ്‌സിഡീസ് ബെന്‍സ്
$ മെഴ്‌സിഡീസ് ബെന്‍സ് എഎംജി ജിറ്റി 63 എസ് 4-ഡോര്‍ കൂപ്പെ അവതരിപ്പിച്ചു. വില ആരംഭിക്കുന്നത് 2.42 കോടി രൂപയില്‍.
$ ബെന്‍സിന്റെ ഇലക്ട്രിക് വാഹനമായ ഇക്യൂസി ഇന്ത്യയില്‍ ഏപ്രിലില്‍ അവതരിപ്പിക്കും.
$ മെഴ്‌സിഡീസ് ബെന്‍സ് തങ്ങളുടെ ജിഎല്‍എ എസ്.യു.വിയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിന്റെ വില 43 ലക്ഷം രൂപയാണ്. ഒക്ടോബര്‍ 2020ല്‍ ഈ മോഡല്‍ വിപണിയിലിറക്കും.
$ എ ക്ലാസ് ലിമോസിനും അവതരിപ്പിക്കും. ജൂണ്‍ 2020ല്‍ വിപണിയിലെത്തുന്ന ഇതിന്റെ ഏകദേശവില 40 ലക്ഷം രൂപയോളമാണ്.
കിയ
$ കിയ സോള്‍ ഇവി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.
$ കിയ കാര്‍ണിവല്‍ അവതരിപ്പിച്ചു. വില 24.95 ലക്ഷം രൂപ.
$ കിയ തങ്ങളുടെ കോമ്പാക്റ്റ് എസ്.യു.വിയായ സോണറ്റിന്റെ കണ്‍സപ്റ്റ് രൂപം അവതരിപ്പിച്ചു. 2020 രണ്ടാം പകുതിയോടെ വാഹനം വിപണിയിലെത്തിക്കും.
മഹീന്ദ്ര & മഹീന്ദ്ര
$ മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ ശ്രദ്ധേയമായി. eXUV300, eKUV100 എന്നിവ പ്രദര്‍ശിപ്പിച്ചു. eKUVയുടെ വില 8.25 ലക്ഷം രൂപയാണ്.
$ പ്രൊഡക്ഷന്‍ റെഡി വാഹനമായ മഹീന്ദ്ര ആറ്റം അവതരിപ്പിച്ചു.
$ തങ്ങളുടെ മെയ്ഡ് ഇന്‍ ഇന്ത്യ ത്രീ വീലര്‍ ഉടന്‍ വരുമെന്ന് മഹീന്ദ്ര.
എംജി മോട്ടോഴ്‌സ്
$ എംജി തങ്ങളുടെ മാര്‍വല്‍ എക്‌സ് ഇലക്ട്രിക് എസ്.യു.വി അവതരിപ്പിച്ചു.
$ എം.ജിയുടെ വിഷന്‍ കണ്‍സപ്റ്റും എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. 360എം, ആര്‍സി6 എന്നീ മോഡലുകളും പ്രദര്‍ശിപ്പിച്ചു.
റിനോ
$ റിനോയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായ K-ZE അവതരിപ്പിച്ചു.
$ റിനോയുടെ ഇലക്ട്രിക് ഹാച്ച് ബാക്ക് Zoe പ്രദര്‍ശിപ്പിച്ചു.
$ റിനോയുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ ട്രൈബര്‍ എംപിവിയും ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.
$ റിനോ HBC എന്ന കോഡ്‌നാമത്തില്‍ കോമ്പാക്റ്റ് എസ്.യു.വി അവതരിപ്പിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline