ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടോ? അല്‍പ്പം കാത്തിരിക്കൂ. നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്ന ഇലക്ട്രിക് മോഡലുകള്‍ അടുത്തുതന്നെ വിപണിയിലെത്തും. ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് ബജറ്റ് ഇലക്ട്രിക് കാറുകള്‍:
ടാറ്റ നെക്‌സണ്‍ ഇലക്ട്രിക്
ജനപ്രിയ എസ്.യു.വിയായ ടാറ്റയുടെ നെക്‌സന്റെ ഇലക്ട്രിക് പതിപ്പ് അടുത്തവര്‍ഷം ജനുവരിയോടെ വിപണിയിലെത്തും. ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ഈയിടെ പ്രഖ്യാപിച്ചതാണിത്. 15 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്ന ഈ എസ്.യു.വിക്ക് മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 250-300 കിലോമീറ്റര്‍ ഓടാന്‍ കഴിഞ്ഞേക്കും. ഇതിന്റെ പ്രത്യേകതകള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല.
ഇലക്ട്രിക് മാരുതി സുസുക്കി വാഗണ്‍ ആര്‍
വാഗണ്‍ ആറിന്റെ ഇലക്ട്രിക് വകഭേദം മാരുതി ഇന്ത്യയില്‍ അടുത്തുതന്നെ വിപണിയിലിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടാനുള്ള ശേഷിയുള്ള മോഡലായിരിക്കും ഇതെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് മോട്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. വില 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കാനാണ് സാധ്യത.
മഹീന്ദ്ര കെയുവി100 ഇലക്ട്രിക്
ഈ വര്‍ഷം അവസാനത്തോടെയാണ് കെയുവി100ന്റെ ഇലക്ട്രിക് പതിപ്പിനെ പ്രതീക്ഷിക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും വില. ഇതിലെ 72V ലിഥിയം അയണ്‍ ബാറ്ററി 140 കിലോമീറ്റര്‍ റേഞ്ച് നല്‍കിയേക്കും. ഒറ്റ മണിക്കൂര്‍ ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 80 ശതമാനം ചാര്‍ജ് ചെയ്യാനാകും