മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു

ബില്ലിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയെന്നറിയാം

vehicle retail sales declined 90 % in may
-Ad-

പുതുക്കിയ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.  വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ബില്ലിൽ ചർച്ച നടക്കും.

ബില്ലിലെ മറ്റ് വ്യവസ്ഥകൾ
  • ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും.
  • ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ തുക ഉയർത്തും 
  • വാഹനാപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് വാഹന ഉടമ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ ഇൻഷുറൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തും. 
  • ലേണിംഗ് ലൈസൻസ് ഓൺലൈൻ വഴി നൽകും 
  • അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്കു സംരക്ഷണം.
  • ഭിന്നശേഷിക്കാർക്ക് ലൈസൻസ് നൽകാൻ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് അനുവാദം 
  • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. ഇപ്പോഴിത് 3 വർഷമാണ്.     

സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന് അംഗങ്ങൾ ചൂടിക്കാട്ടിയിരുന്നു. മോട്ടർ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൂടി പെടുന്ന വിഷയമായതിനാൽ, ഭേദഗതികൾ നടപ്പാക്കണോ വേണ്ടയോ എന്നു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here