ഫോണ്‍ ചെവിയില്‍ വേണമെന്നില്ല; ഹാന്‍ഡ്സ് ഫ്രീ ആയി സംസാരിച്ചാലും കുടുങ്ങും 

വാഹനമോടിക്കുമ്പോള്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പലരും അത് പാലിക്കാറില്ല. ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നത് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് എന്നതിനാല്‍ മൊബീല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും തീരുമാനിച്ചിരിക്കുകയാണ്.

ഡ്രൈവിംഗിനിടെ പലരും ഫോണ്‍ ചെവിയില്‍ വയ്ക്കാതെ ഹാന്‍ഡ്സ് ഫ്രീ ആയി സംസാരിക്കാറുണ്ട്. ഇത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവെ നില നില്‍ക്കുന്നതും.

എന്നാല്‍ ഇയര്‍ ഫോണ്‍ ആയിട്ടോ ഹാന്‍ഡ്സ് ഫ്രീ ആയിട്ടോ ഏത് വിധേനയും ഡ്രൈവിംഗിനിടെ മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നത് സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമായി കരുതി നടപടിയെടുക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it