നിങ്ങൾക്കും തുടങ്ങാം ഇലക്ട്രോണിക് വാഹനങ്ങൾക്കായി ഒരു ചാർജിങ് സ്റ്റേഷൻ

രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അത്തരം വാഹനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരു സമഗ്ര നയം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആർ.കെ സിംഗ്.

പുതിയ നയത്തെ സംബന്ധിച്ച് വിവിധ വകുപ്പുകളോട് അഭിപ്രായങ്ങൾ തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കരട് നയമനുസരിച്ച്, വ്യക്തികൾക്ക് വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കു വേണ്ട ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാം. ഇതിന് ലൈസൻസ് നേടേണ്ട ആവശ്യമില്ല.

ഇന്ത്യയുടെ വായുമലിനീകരണത്തോത് അപകടകരമായ നിലയിൽ തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു നിർദേശവുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പുതിയ നയം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.

2030ഓടെ ഇന്ത്യന്‍ നിരത്തുകള്‍ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

ഇതുവഴി ഇന്ധന ഇറക്കുമതി ഗണ്യമായി കുറക്കാനും അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാനും കഴിയും. പക്ഷെ ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടക്കം പല മേഖലകളിലും അതിവേഗം മുന്നോട്ട് പോകേണ്ടതുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it