സാഹസികത ഇഷ്ടമാണോ? ഹീറോയുടെ ലെക്ട്രോ ഇലക്ട്രിക് ബൈക്ക് എത്തി

ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഇ-സൈക്കിള്‍ വിപണിയിലിറക്കിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ സൈക്കിള്‍സ്. ലെക്ട്രോ EHX20 എന്ന ഇലക്ട്രിക് ബൈക്കിന്റെ വില 1.35 ലക്ഷം രൂപയാണ്.

ലെക്ട്രോ ഇലക്ട്രിക് ബൈക്ക് ഹീറോ സൈക്കിള്‍സ് ലിമിറ്റഡ്, യമഹ മോട്ടോര്‍ കമ്പനി ലിമിറ്റഡ്, മിറ്റ്‌സുയി & കമ്പനി ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങളും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ലെക്ട്രോയുടെ ഇലക്ട്രിക് മോട്ടോര്‍ രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും ജപ്പാനിലാണ്. എന്നാല്‍ ഈ ഇലക്ട്രിക് ബൈക്ക് നിര്‍മിച്ചത് ഹീറോ സൈക്കിളിന്റെ ഗാസിയാബാദ് പ്ലാന്റിലാണ്. മറ്റു രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ് കമ്പനി. കൂടുതല്‍ മോഡലുകളെ ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

മികച്ച പ്രകടനമികവ് തരുന്ന ഇതിലെ മോട്ടോര്‍ സാഹസിക റൈഡുകള്‍ക്ക് ഈ ഇലക്ട്രിക് ബൈക്കിനെ പ്രാപ്തമാക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഓഫ്‌റോഡ് യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ചൊരു സന്തതസഹചാരിയായിരിക്കും ലെക്ട്രോ EHX20.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it