ഹോണ്ട എച്ച്ആര്‍-വി ഈ വർഷം തന്നെ ഇന്ത്യയിലെത്തും

ഹോണ്ടയുടെ പ്രീമിയം കോംപാക്റ്റ് എസ്‌യുവിയായ എച്ച്ആര്‍-വി ഈ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ദീപാവലിയോടെ എത്തുമെന്നാണ് പ്രതീക്ഷ.

1998 മുതല്‍ രാജ്യാന്തര വിപണികളില്‍ വില്‍പ്പനയിലുള്ള എച്ച്ആര്‍-വി ഇന്ത്യയിൽ കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേയ്ക്കായിരിക്കും ഹോണ്ട അവതരിപ്പിക്കുക.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച എസ്‌യുവിയുടെ പരിഷ്‌ക്കരിച്ച പതിപ്പാകും ഇന്ത്യയിലെത്തുക. ഇന്ത്യയിൽ കോംപാക്ട് എസ്‌യുവികൾക്ക് പ്രിയമേറുന്നത് കണക്കിലെടുത്താണ് എച്ച്ആര്‍-വിയെ കളത്തിലിറക്കാൻ ഹോണ്ട തീരുമാനിച്ചത്.

15 ലക്ഷം രൂപ മുതലായിരിക്കും വിലയെന്നാണ് കണക്കുകൂട്ടൽ.

1.8 ലീറ്റര്‍ പെട്രോള്‍, 1.6 ലിറ്റർ ഡീസല്‍ വേരിയന്റുകൾ ബിഎസ് 6 എന്‍ജിനുകളോടെ ആയിരിക്കും ഹോണ്ട ഇന്ത്യയിലെത്തിക്കുന്നത്. ഡീസല്‍ ബിഎസ് 6 എന്‍ജിന് വിലകൂടുമെന്നതിനാൽ പെട്രോൾ എൻജിൻ മാത്രമായി അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.

സിവിക്കിന്റെ സെയിൽസ് ട്രെൻഡ് നോക്കിയാൽ 80 പേരും പെട്രോൾ എൻജിനാണ് താല്പര്യം പ്രകടിപ്പിച്ചത്. ഡീസൽ കാറുകൾക്ക് ഇന്ത്യയിൽ ഡിമാൻഡ് കുറയുന്നതും കമ്പനിയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാം.

17 ഇഞ്ച് അലോയ് വീൽ, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് എച്ച്ആര്‍-വിയുടെ ചില സവിശേഷതകളാണ്.

Related Articles

Next Story

Videos

Share it