ഹീറോ ടൂ വീലറുകളും ഇനി ഓണ്‍ലൈനിലൂടെ ലഭിക്കും; ഇഎംഐ സൗര്യമുള്ള 'ഇ-ഷോപ്പ്' തുടങ്ങി കമ്പനി
ലോക്ഡൗണില്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതതിസന്ധി നേരിടുന്നുണ്ടെങ്കിലും പൊതുഗതാഗത മാര്‍ഗം പരമാവധി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് പരമാവധി പേരും. ജോലിസ്ഥലങ്ങളിലേക്ക് പോകാന്‍ പൊതുഗതാഗതം ആശ്രയിച്ചിരുന്ന പലരും ഇപ്പോള്‍ സ്വന്തം വാഹനം വാങ്ങാന്‍ ഇഎംഐയും മറ്റും തേടി നടക്കുകയാണ്. ഇതാ ഈ അവസരത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പരമാവധി മികച്ച സേവനമൊരുക്കാനുള്ള ശ്രമത്തിലാണ് ഹീറോ കമ്പനിയും. ഇഎംഐ അടക്കം ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന ഇ-ഷോപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് കമ്പനി അവതരിപ്പിച്ചത്.
ഇതിനായി www.heromotocorp.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആണ് ഉപയോഗിക്കേണ്ടത്. അതില്‍ ഇ-ഷോപ്പ് എന്ന ടാബ് കാണാന്‍ സാധിക്കും. അവിടെ ക്ലീക്ക് ചെയ്യുന്നതോടെ വാഹനം ബുക്ക് ചെയ്യുന്നതിനും വാങ്ങുന്നതിനും ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
ഒപ്പം വാഹനത്തിന്റെ വില, വാഹനത്തിന്റെ സ്റ്റോക്ക് നില, ഓണ്‍ലൈന്‍ വഴി ഡോക്യുമെന്റ് വിവരങ്ങള്‍ കൈമാറുന്നതിനും അവസരം നല്‍കിയിട്ടുണ്ട്.
അതിനുശേഷം ഡീലറുടെ വിവരങ്ങള്‍, ഫിനാന്‍സ് ഓപ്ഷനുകള്‍, സെയില്‍സ് ഓര്‍ഡര്‍, ബുക്കിങ് സ്ഥിരീകരണം, ഡെലിവറി ഓപ്ഷന്‍ എന്നിവയും തെരഞ്ഞെടുക്കാം. നിങ്ങളുടെ നഗരം, ഡീലര്‍ഷിപ്പ്, വാഹനത്തിന്റെ വകഭേദം, നിറം എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും.
വാഹനവും ഫിനാന്‍സ് ഓപ്ഷനും തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഉപഭോക്താവിന്, രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഇത് നല്‍കി മറ്റ് പ്രക്രീയകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഓര്‍ഡര്‍ സ്വീകരിച്ച് വില്‍പ്പന ഉറപ്പിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline