പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ റദ്ദാകുവാനിടയുണ്ട്; വിവരങ്ങള്‍ അറിയാം

കേന്ദ്രഗതാഗത മന്ത്രാലയത്തിന്‍റെ 'സാരഥി' എന്ന സോഫ്റ്റ് വെയറിലേക്ക് എല്ലാ ലൈസന്‍സ് വിവരങ്ങളും മാറ്റുന്നതിന്‍റെ ഭാഗമായി ലൈസന്‍സ് ബുക്കുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ഉടന്‍ കാര്‍ഡ് ആക്കി പുതുക്കുവാന്‍ നിര്‍ദേശം. പേര്, അഡ്രസ്, രക്തഗ്രൂപ്പ്, ഫോട്ടോ, നിലവിലെ മൊബൈല്‍ നന്പര്‍ എന്നിവയാണ് സോഫ്റ്റ് വെയറിലേക്ക് അപ്ഡേറ്റ് ആകുക.

ബുക്ക് രൂപത്തിലുള്ള ലൈസന്‍സുകളില്‍ അതുണ്ടാകാനിടയില്ല എന്നതിനാലാണ് ഉടന്‍ കാര്‍ഡാക്കി മാറ്റണമെന്നു പറയുന്നത്. മേല്‍പറഞ്ഞ വിവരങ്ങള്‍ ഓരോ പ്രദേശത്തുമുള്ള ആര്‍ടിഓഫീസിലെത്തി അപ്ഡേറ്റ് ചെയ്യാം.

ലൈസന്‍സിലെ പേര് മാറ്റത്തിനും ഫോട്ടോ മാറ്റത്തിനും ഈ അവസരം സഹായകമാകുന്നതാണ്. ബുക്ക് രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍ടിഓഫീസുകളില്‍ ആധാറോ അനുബന്ധ രേഖകളോ ആയി നേരിട്ടെത്തി പുതുക്കണം.

അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പിന്നീട് പുതുക്കാന്‍ എത്തുന്പോള്‍ അത്തരത്തിലൊരു ലൈസന്‍സ് ഇല്ല എന്നതായി കാണിക്കാനിടയുണ്ട്. ബുക്ക് ഉള്ളവര്‍ മാത്രമല്ല കാര്‍ഡ് ലൈസന്‍സ് ഉള്ളവരും വെബ്സൈറ്റില്‍ കയറി സാരഥിയിലേക്ക് ചേര്‍ക്കാനുള്ള വിവരങ്ങള്‍ പരിശോധിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it