ജാവാ മോട്ടോര്‍സൈക്കിളുകള്‍ എത്തി, സിമ്പിളല്ല, പക്ഷെ പവര്‍ഫുള്‍ തന്നെ

റോയല്‍ എന്‍ഫീല്‍ഡിന് ശക്തമായ മല്‍സരം സൃഷ്ടിക്കാന്‍ ജാവയുടെ മൂന്ന് കരുത്തന്മാര്‍ വിപണിയിലെത്തി. ജാവ, ജാവ 42, ജാവ പേരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

1966വരെ ഇന്ത്യയില്‍ സജീവമായിരുന്ന ജാവ പിന്നീട് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇത് ജാവയുടെ രണ്ടാം വരവാണ്. കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്ര ജാവാ മോട്ടോര്‍ സൈക്കിള്‍സിനെ ഏറ്റെടുത്തത്.

ഇവ നിര്‍മിക്കാനായി മഹീന്ദ്ര ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ആരംഭിച്ചു. അങ്ങനെ മഹീന്ദ്രയുടെ കൈപിടിച്ചാണ് ഇപ്പോള്‍ ജാവ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലുടനീളം 105ഓളം ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്.

മൂന്ന് മോഡലുകളില്‍ ജാവ പരേക്കില്‍ 334 സിസി എന്‍ജിനും മറ്റു രണ്ട് ബൈക്കുകളില്‍ 293 സിസി എന്‍ജിനുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 293 സിസി എന്‍ജിനുള്ള ബൈക്കുകളില്‍ 6 സ്പീഡ് ഗിയര്‍ ബോക്‌സായിരിക്കും ഉണ്ടാവുക. ഇവയ്ക്ക് കിക് സ്റ്റാര്‍ട്ട് ഉണ്ടാകില്ല.

പ്രീമിയം ബൈക്ക് വിപണിയില്‍ ചൂടേറിയ മല്‍സരം സൃഷ്ടിക്കാന്‍ പോന്ന ജാവയുടെ രണ്ട് മോഡലുകളുടെ വില പ്രഖ്യാപിച്ചു. ജാവയുടെ വില 1.64 ലക്ഷം രൂപയും ജാവ 42ന്റെ വില 1.55 ലക്ഷം രൂപയുമാണ്. എന്‍ജിന്‍ ശേഷി കൂടിയ പ്രീമിയം മോഡലായ പരേക്കിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it