2020 കവാസാക്കി Z650 എത്തി, മുന്‍മോഡലിനെക്കാള്‍ 56,000 രൂപ കൂടുതല്‍

ബിഎസ് 6 മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന കവാസാക്കി Z650 ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍മോഡലിനെ അപേക്ഷിച്ച് 56,000 രൂപയോളം 2020 മോഡലിന് കൂടുതലാണ്.kawasaki z650

ബിഎസ് 6 മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന കവാസാക്കി Z650 ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍മോഡലിനെ അപേക്ഷിച്ച് 56,000 രൂപയോളം 2020 മോഡലിന് കൂടുതലാണ്. കവാസാക്കി Z650 ജനുവരി 2020ഓടെ ഡീലര്‍ഷിപ്പുകളിലെത്തിത്തുടങ്ങും.

ഇതിന്റെ എക്‌സ്‌ഷോറൂം വില 6.25 ലക്ഷം രൂപയ്ക്കും 6.50 ലക്ഷം രൂപയ്ക്കും ഇടയിലാണ്. ഇന്ത്യയിലേക്ക് വരുന്ന മോഡലിന്റെ പ്രത്യേകതകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്റര്‍നാഷണല്‍ മോഡലിനോട് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷ. എല്‍ഇഡി ഹെഡ്‌ലൈറ്റ് അടക്കം കാഴ്ചയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡണ്‍ലൂപ്പ് ടയറുകള്‍, ബ്ലൂടൂത്ത്, ജിപിഎസ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളടങ്ങിയ 4.3 ഇഞ്ച് ഫുള്‍-TFT ഇന്‍സ്ട്രമെന്റ് കണ്‍സോള്‍… തുടങ്ങിയ പ്രത്യേകതകളുണ്ട്.

ബെണേലി റ്റിഎന്റ്റി 600ഐ, സുസുക്കി ജിഎസ്എക്‌സ് എസ്750, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് തുടങ്ങിയ മോഡലുകളായിരിക്കും കവാസാക്കി Z650ന്റെ മുഖ്യ എതിരാളികള്‍. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here