കിയ മോട്ടോഴ്‌സിന്റെ പുത്തന്‍ എസ് യു വി ബുക്കിംഗ് തുടങ്ങി; 25000 രൂപയ്ക്ക് ബുക്ക് ചെയ്യാം

തങ്ങളുടെ വരാനിരിക്കുന്ന സോനെറ്റ് കോംപാക്ട്-എസ്യുവിക്കായി പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ ആരംഭിച്ച് കിയ മോട്ടോഴ്‌സ്. സെപ്റ്റംബര്‍ സെപ്റ്റംബര്‍ ആദ്യ വാരം പുറത്തിറങ്ങുന്ന എസ് യു വിയാണ് കിയയുടെ സോനെറ്റ്. വിപണിയിലെത്തിയ ഉടന്‍ തന്നെ ഡെലിവറികള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. സോനെറ്റ് വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യത്തെ രാജ്യവും ഇന്ത്യയാണ്.

സെല്‍റ്റോസിനെ പിന്തുടര്‍ന്ന് രണ്ടാമത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നം എന്നത് മാത്രമല്ല, കിയ സോനെറ്റ് ബ്രാന്‍ഡിന്റെ പുതിയ എന്‍ട്രി ലെവല്‍ മോഡലുമായിരിക്കും ഇത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സോനെറ്റിനെ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു.

പ്രത്യേകതകള്‍

ടെക്-ലൈന്‍, ജിടി ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ കിയ സോനെറ്റ് ലഭ്യമാണ്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ T-GDi പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

സോനെറ്റിലെ ഡീസല്‍ യൂണിറ്റ് രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്യും. എല്ലാ എഞ്ചിന്‍ യൂണിറ്റുകള്‍ക്കും നിരവധി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, ഏഴ് സ്പീഡ് DCT, ആറ് സ്പീഡ് iMT.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍.

സ്‌റ്റൈലിഷ് അലോയി വീലുകള്‍

വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 57 ഓളം ഫീച്ചറുകളെ കണക്റ്റ് ചെയ്യുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ.

ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയും മറ്റ് സവിശേഷതകളില്‍ കാണാം.

7-8 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it