മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ആദ്യമെത്തും

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ആദ്യമെത്തും
Published on

ഇന്ത്യയില്‍ നിരവധി ഇലക്ട്രിക് ടൂവീലറുകള്‍ അവതരിപ്പിച്ച മാസങ്ങളായിരുന്നു കടന്നുപോയത്. ഇപ്പോഴിതാ ഇലക്ട്രിക് ഇരുചക്ര വിപണിയിലേക്ക് കടക്കാനൊരുങ്ങി മഹീന്ദ്രയും. മഹീന്ദ്ര ഗസ്‌റ്റോയുടെ പ്ലാറ്റ്‌ഫോമില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിലെത്തിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് കമ്പനി. 2020 ആദ്യപാദത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

്പുതിയ മോഡലിന് വില പ്രതീക്ഷിക്കുന്നത് 80,000 രൂപയോളമാണ്. മൂന്ന് കിലോവാട്ട് ശേഷിയുള്ള മോട്ടറായിരിക്കും ഇതിനുണ്ടാവുക. പരമാവധി 55-60 കിലോമീറ്റര്‍ സ്പീഡില്‍ പോകാന്‍ സാധിച്ചേക്കും. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരിയില്‍ തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോ 2020ന് മുമ്പ് ഈ മോഡല്‍ അവതരിപ്പിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com