മഹിന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോ, ചെലവ് കിലോമീറ്ററിന് 50 പൈസ!

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ അവതരിപ്പിച്ചു. ത്രീ വീൽസ് യുണൈറ്റഡ് എന്ന കമ്പനിയുമായി ചേർന്ന് നിർമ്മിക്കുന്ന 'ട്രിയോ' 2019 ൽ വിപണിയിൽ എത്തിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവ് വരുന്നുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നാല് മോഡലുകളാണ് ട്രിയോക്കുള്ളത്: ട്രിയോ എസ്.എഫ്.ടി (soft top), ട്രിയോ എച്ച്.ആർ.ടി (hard top), ട്രിയോ യാരി, ട്രിയോ യാരി എസ്.എഫ്.ടി, ട്രിയോ യാരി എച്ച്.ആർ.ടി. ആദ്യഘട്ടത്തില്‍ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇവ ലഭ്യമാകൂ.

വില, സവിശേഷതകൾ

  • ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനമാണ് ട്രിയോ. ട്രിയോ യാരി 5 സീറ്റർ ആണ്.
  • ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ബംഗളൂരൂവിലെ എക്‌സ്‌ഷോറൂം വില.
  • മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍.
  • ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും.
  • മണിക്കൂറില്‍ 45 കിലോമീറ്ററാണ് പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും.
  • ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്.
  • അടുത്ത വർഷത്തോടെ 2000 വാഹനങ്ങൾ നിരത്തിലിറക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.
  • വാറന്റി സ്കീം: ട്രിയോക്ക് 50,000 കി.മീ /24 മാസം; യാരിയ്ക്ക് 30,000 കി.മീ /18.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it