മാരുതിയുടെ പാദവാര്‍ഷിക അറ്റാദായത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി പാദവാര്‍ഷിക അറ്റാദായത്തില്‍ 27.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
1,435.50 കോടി രൂപയാണ് ജൂണ്‍ പാദത്തിലെ ലാഭം.

ഇക്കാലത്ത് കമ്പനി മൊത്തം 4,02,594 വാഹനങ്ങളാണ് വിറ്റത്. 17.9 ശതമാനം കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ മാത്രം വിറ്റത് 3,74,481 വാഹനങ്ങള്‍. 19.3 ശതമാനമാണ് ആഭ്യന്തര വില്പനയിലുണ്ടായ ഇടിവ്. 28,113 വാഹനങ്ങള്‍ ഈ കാലയളവില്‍ കമ്പനി കയറ്റിയയച്ചു. വാര്‍ഷിക തലത്തില്‍ 14.1 ശതമാനമാണ് അറ്റാദായത്തിലെ താഴ്ച.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it