മാരുതിയുടെ ത്രൈമാസ അറ്റാദായത്തില്‍ ഉയര്‍ച്ച

ഒക്ടോബര്‍ - ഡിസംബര്‍ പാദത്തില്‍ രാജ്യത്തെ പ്രമുഖ കാര്‍

നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 1,564.8 കോടി രൂപയായി

ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.1 ശതമാനം വളര്‍ച്ച.

പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനായതും കോര്‍പ്പറേറ്റ് നികുതി നിരക്കിലെ

ഇളവുമാണ് ലാഭത്തില്‍ വര്‍ദ്ധനവിന് കാരണം.

കഴിഞ്ഞ

വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ പാദത്തില്‍ വില്‍പ്പന രണ്ട് ശതമാനം

വര്‍ദ്ധിച്ചു. 437,361 യൂണിറ്റാണ് മൊത്തം വിറ്റത്. ആഭ്യന്തര വിപണിയിലെ

വില്‍പ്പന രണ്ട് ശതമാനം വര്‍ധിച്ച് 413,698 യൂണിറ്റായി. 23,663 കാറുകള്‍

കയറ്റുമതി ചെയ്തു. ഈ പാദത്തില്‍ 19,649 കോടി രൂപയാണ് വിറ്റുവരവ്. 3.8

ശതമാനം വളര്‍ച്ചയുണ്ടായി.

അതേസമയം, കഴിഞ്ഞ

മൂന്ന് പാദങ്ങളില്‍ മൊത്തം വില്‍പ്പന 16.1 ശതമാനം ഇടിഞ്ഞ് 1,178,272

യൂണിറ്റായി. ആഭ്യന്തര വിപണിയിലെ വില്‍പ്പന 1,100,698 യൂണിറ്റ്. 16.9

ശതമാനമാണ് കുറഞ്ഞത്. 77,574 യൂണിറ്റ് കയറ്റുമതി ചെയ്തു.ഈ കാലയളവില്‍

കമ്പനിയുടെ അറ്റാദായം 23.6 ശതമാനമാണു കുറഞ്ഞത്.മൊത്തം വിറ്റുവരവ് 12.5

ശതമാനം ഇടിഞ്ഞ് 54,504 കോടി രൂപയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it