10 ദിവസം 10,000 ബുക്കിംഗ് മാരുതിയുടെ കൊച്ചുകാറിന് കിടിലന്‍ തുടക്കം

നല്ലൊരു വാഹനം ആണെങ്കില്‍ വിപണിയിലെ വില്‍പ്പനയിടിവൊന്നും ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുഞ്ഞന്‍ എസ്.യു.വി. മാരുതിയുടെ എസ്-പ്രെസോ വിപണിയില്‍ അവതരിപ്പിച്ച് വെറും 10 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 10,000 ബുക്കിംഗ്!

ഫ്യൂച്വര്‍ എസ് എന്ന പേരില്‍ 2018 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി എസ്-പ്രെസോയുടെ കണ്‍സപ്റ്റ് രൂപം പ്രദര്‍ശിപ്പിച്ചത്. റിനോയുടെ ക്വിഡിനോട് കിടപിടിക്കുന്ന ഉഗ്രന്‍ സിറ്റി കാറായ എസ്-പ്രെസോ അന്നേ ഉപഭോക്താക്കളുടെ മനസില്‍ ഇടംപിടിച്ചിരുന്നു.

ഓള്‍ട്ടോ കെ10ന്റെ അതേ എന്‍ജിനായ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലുമുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓട്ടോമാറ്റിക് വകഭേദവുമുണ്ട്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ഇതില്‍ രണ്ട് എയര്‍ബാഗ്, ഇബിഡിയോട് കൂടിയ എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റെയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഉയര്‍ന്നവേഗതയില്‍ പോകുമ്പോഴുള്ള അലേര്‍ട്ട് സംവിധാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it