ഡിസൈനും സ്‌റ്റൈലിംഗും കട്ടയ്ക്കു കട്ട! മാരുതി സുസുക്കി XL 6 എംപിവി കാണാം

മാരുതി സുസുക്കി XL6 എംപിവി ഇന്ത്യന്‍ വിപണിയിലേക്കെത്തി. 9.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സീറ്റ, ആല്‍ഫ എന്നീ വകഭേദങ്ങളിലാണ് വാഹനമെത്തുന്നത്. ഉയര്‍ന്ന മോഡലായ ആല്‍ഫയ്ക്ക് 11.46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡിസൈനും സ്‌റ്റൈലിംഗും മാരുതിയുടെ ജനപ്രിയ വാഹനമായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ആറ് സീറ്റര്‍ എംപിവിയാണ് മാരുതി സുസുക്കി XL6. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എര്‍ട്ടിഗയില്‍ നിന്നും വാഹനത്തിന്റെ പ്രധാന വ്യത്യാസം രണ്ടാം നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യക്തിഗത ക്യാപ്റ്റന്‍ സീറ്റുകളുടെ സാന്നിധ്യമാണ്. ആറ് സീറ്റര്‍ എംപിവി 2 + 2 + 2 സീറ്റിംഗ് കോണ്‍ഫിഗറേഷനില്‍ വരുന്നു. പുതിയ പരിഷ്‌ക്കരണത്തില്‍ നവീകരിച്ച ഗ്രില്‍ ഡിസൈനും ഉള്‍പ്പെടുന്നു.
കറുത്ത നിറത്തിലുള്ള ഗ്രില്ലിന്റെ മധ്യഭാഗത്തു കൂടി കട്ടിയുള്ള ഒരു ക്രോം സ്ട്രിപ്പ് കടന്നുപോകുന്നു. പ്രൊജക്റ്റര്‍ ഹെഡ്ലാമ്പുകള്‍ ഉപയോഗിച്ച് XL6-ന്റെ ഹെഡ്ലാമ്പുകളും മാരുതി സുസുക്കി നവീകരിച്ചു.
പൂര്‍ണമായും ബ്ലാക്ക് ടോമിലുള്ള ഇന്റീരിയറാണ് XL6 ന് ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിലും സെന്‍ട്രല്‍ കണ്‍സോളിലും സില്‍വര്‍ ആക്‌സന്റുകളുണ്ട്. സീറ്റുകള്‍ ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയില്‍ പൂര്‍ത്തിയാക്കി. ഇവയെല്ലാം കാറിന് പ്രീമിയം അനുഭവം നല്‍കുന്നു.
ഹെഡ്ലാമ്പ് ക്ലസ്റ്ററും എല്‍ഇഡി ഡിആര്‍എല്ലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. അലോയ് വീല്‍ ഡിസൈന്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയ്ക്ക് ചെറിയ പരിഷ്‌ക്കരണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ സൈഡും പിന്‍ഭാഗവും മാറ്റമില്ലാതെ തുടരുന്നു.