ഫാസ്റ്റാഗ് ഡിസംബര്‍ ഒന്നു വരെ സൗജന്യമായി കിട്ടും: ഗഡ്കരി

ഓഫര്‍ എന്‍.എച്ച് അഥോറിറ്റി സെയില്‍ പോയിന്റുകളില്‍ മാത്രം

Fastag

ഡിസംബര്‍ ഒന്നു വരെ ദേശീയപാത അഥോറിറ്റി സൗജന്യമായി ഫാസ്റ്റാഗ് കാര്‍ഡുകള്‍ നല്‍കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപയും അഥോറിറ്റി വഹിക്കും. ഡിസംബര്‍ ഒന്നു വരെ അഥോറിറ്റിയുടെ സെയില്‍ പോയിന്റുകളില്‍ മാത്രമായിരിക്കും ഈ സൗജന്യം ലഭിക്കുക.

ടോള്‍പ്ലാസകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്റ്റാഗ് ലെയിനുകളില്‍ കയറുന്ന ടാഗില്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും. തുടക്കത്തില്‍ ഒരു ലെയ്ന്‍ പണം അടയ്ക്കുന്നവര്‍ക്കായി നീക്കി വയ്ക്കുമെങ്കിലും വൈകാതെ എല്ലാ ലെയ്‌നുകളും ഫാസ്റ്റാഗ് ലെയ്‌നുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here