ആകര്‍ഷകമായ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍, ഒക്കിനാവ ലൈറ്റ് വിപണിയിലെത്തി

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ സജീവമായ ഒക്കിനാവയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഒക്കിനാവ ലൈറ്റ് എന്ന മോഡലിന്റെ വില 61,000 രൂപയാണ്.
മുഴുവനായി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം പോകാന്‍ കഴിയുന്ന മോഡലാണിത്. 25 കിലോമീറ്ററാണ് കൂടിയ വേഗത. ഒക്കിനാവയുടെ റിഡ്ജ്, പ്രൈസ് മോഡലുകളുടെ ഇടയിലാണ് ഒക്കിനാവ ലൈറ്റിന്റെ സ്ഥാനം. ഓണ്‍റോഡ് വില 66,000 രൂപയാണ്.
1.25 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂറാണ് വേണ്ടത്. ബാറ്ററിക്ക് 24 മാസവും മോട്ടറിന് ഒരു വര്‍ഷവും വാറന്റി കമ്പനി തരുന്നുണ്ട്.
പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ ഹാന്‍ഡില്‍ ലോക്ക്, ബാറ്ററി ലോക്ക്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, റിമോട്ട് സ്റ്റാര്‍ട്ട് ഫങ്ഷന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 150 കിലോ ഭാരം വഹിക്കാനാകുമെന്ന് കമ്പനി പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline