ആജീവനാന്ത നികുതി എടുത്തുമാറ്റി; കേരളത്തില്‍ ഓടുന്ന പുതുച്ചേരി വാഹനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹൈക്കോടതി

കേരളത്തില്‍ ഓടുന്ന പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ ആജീവനാന്ത നികുതി അടയ്ക്കണമെന്നും രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണങ്ങള്‍ കാണിക്കണമെന്നുമുള്ള നോട്ടീസുകള്‍ ഹൈക്കോടതി എടുത്തുമാറ്റി. മോട്ടോര്‍ വാഹന അതോറിറ്റിയുടെ നിയമഭേദഗതി പ്രകാരം പുതുച്ചേരിയിലോ മറ്റു സംസ്ഥാനങ്ങളിലോ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ തുടര്‍ച്ചയായി 30 ദിവസം കേരളത്തില്‍ ഓടിയാല്‍ ആജീവനാന്ത നികുതിയുടെ 15 ല്‍ ഒരു ശതമാനം അടയ്ക്കണമെന്നതാണ്. ഈ നിയമഭേദഗതി ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്.

ഇതുപ്രകാരം ഇതര സംസ്ഥാന രജിസ്‌ട്രേഷന്‍ ഉള്ള സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ ഇരുന്നാലും അതിനുള്ള കാരണം ഉടമസ്ഥര്‍ക്ക് ഒരു മാസത്തിനകം അധികൃതരെ അറിയിക്കാം. നികുതി നിശ്ചയിക്കുമ്പോള്‍ നിയമഭേദഗതിക്കു മുമ്പുള്ള കാര്യങ്ങളും ശേഷമുള്ളവയും പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.

വാഹനങ്ങള്‍ കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നോ ആജീവനാന്ത നികുതി അടയ്ക്കാനോ ആരെയും നിര്‍ബന്ധിക്കാനും പാടില്ല. തിരിച്ചറിയല്‍ രേഖകളിലെ അഡ്രസ് പ്രകാരം കേരളത്തില്‍ തന്നെ വാഹന രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്ന ആര്‍ടിഒ മാരുടെ സമീപനം നിയമ വിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it