വി.ആര്‍.എസ് പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍

വില്‍പ്പന മാന്ദ്യം മൂലമുണ്ടായ സാമ്പത്തിക അസ്ഥിരതയെ നേരിടുന്നതിനുവേണ്ടി പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് സ്ഥിരം ജീവനക്കാര്‍ക്കായി സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതി പ്രഖ്യാപിച്ചു. ജനറല്‍ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ്, അശോക് ലെയ്ലാന്‍ഡ് എന്നിവയ്ക്കു പിന്നാലെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ വിആര്‍എസ് പ്രഖ്യാപിക്കുന്ന നാലാമത്തെ ഓട്ടോ കമ്പനിയായി ഇതോടെ ടി.കെ.എം.
അഞ്ചു വര്‍ഷത്തിലേറെ സര്‍വീസുള്ള സ്ഥിരം ജീവനക്കാരെ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. താല്‍ക്കാലിക ജീവനക്കാരുടെ കരാര്‍ കമ്പനി പുതുക്കുന്നില്ല ഇപ്പോള്‍.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ ടൊയോട്ട കിര്‍ലോസ്‌കറിന്റെ ഉത്പാദനം 37 ശതമാനം ഇടിഞ്ഞു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഉത്പാദനം 36 ശതമാനമാണു കുറഞ്ഞത്.ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ അശോക് ലെയ്ലാന്‍ഡിന്റെ ഉത്പാദനം 18 ശതമാനം താഴ്ന്നിരുന്നു.