ടിവിഎസ് മോട്ടോഴ്‌സില്‍ ശമ്പളം ആറു മാസം വെട്ടിക്കുറയ്ക്കും

ജീവനക്കാര്‍ ശമ്പളം കുറയ്ക്കാന്‍ സ്വമേധയാ തയാറായെന്നു കമ്പനി

Pay cut at TVS Motor: Workers to get reduced salaries for 6 months;

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തലം മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്ക് വെട്ടിക്കുറയ്ക്കുമെന്ന്  ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.ജീവനക്കാര്‍ മുന്നോട്ട് വന്ന് ശമ്പളം കുറയ്ക്കാന്‍ സ്വമേധയാ തയാറായത് ഹൃദയംഗമമായെന്നും കമ്പനി വക്താവ് പറഞ്ഞു.

ജൂനിയര്‍ എക്സിക്യൂട്ടീവുകള്‍ക്ക് 5 ശതമാനം, സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ 15-20 ശതമാനം വരെ ശമ്പളം കുറയ്ക്കും.അതേസമയം താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ തലത്തില്‍ വേതനക്കുറവുണ്ടാകില്ലെന്നും അറിയിപ്പില്‍ പറയുന്നു.

പണലഭ്യത നിലനിര്‍ത്താന്‍ പാടുപെടുകയാണ് കമ്പനി. കൊറോണ വൈറസ് വ്യാപനം നിമിത്തം പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍ 51 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 88 ശതമാനവും ത്രീ വീലറുകളില്‍ 58 ശതമാനവും ഇരുചക്ര വാഹന വിഭാഗങ്ങളില്‍ 40 ശതമാനവും ആണ് വില്‍പ്പന തകര്‍ച്ച രേഖപ്പെടുത്തിയത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഡാറ്റ പ്രകാരം, ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ത്രീ വീലര്‍-ടൂവീലര്‍ വാഹന വിഭാഗങ്ങളിലെ ആഭ്യന്തര വില്‍പ്പന മാര്‍ച്ചില്‍ 60 ശതമാനത്തിലധികം തകര്‍ന്നു. ഹൊസൂര്‍, മൈസുരു, നലഗര്‍ എന്നിവിടങ്ങളിലെ ഉല്‍പാദന യൂണിറ്റുകളില്‍ കമ്പനി 40 ദിവസം മുമ്പ് പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here