‘3-4 വര്‍ഷത്തിനകം പെട്രാള്‍ കാറിനും ഇലക്ട്രിക് കാറിനും ഒരേ വില വരും’

അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രാള്‍, ഡീസല്‍ കാറുകള്‍ക്ക് തുല്യമാകുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്

vehicle retail sales declined 90 % in may
-Ad-

അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രാള്‍, ഡീസല്‍ കാറുകള്‍ക്ക് തുല്യമാകുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ബാറ്ററിയുടെ വില താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയുന്നതിനാലാണിതു സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഓരോ ആയിരം പേര്‍ക്കും 28 കാറുകളാണുള്ളതെന്ന് നിതി ആയോഗ് സിഇഒ പറഞ്ഞു. യു.എസിലും  യൂറോപ്പിലുമാകട്ടെ യഥാക്രമം 1,000 പേര്‍ക്ക് 980 ഉം 850 കാറുകളുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണയായി ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.അതിന്റെ വില അതിവേഗം കുറയുന്നുണ്ട്. ത്രീ-വീലറുകള്‍, ഫോര്‍ വീലറുകള്‍, ബസുകള്‍ എന്നിവ പൂര്‍ണമായും വൈദ്യുതിയിലാക്കാന്‍ വലിയ യത്‌നം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here