റിപ്പോ നിരയ്ക്ക് കുറച്ചത് തുണയാകുമോ?് പ്രതീക്ഷയര്‍പ്പിച്ച് വാഹനഡീലര്‍മാര്‍

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് സ്വാഗതം ചെയ്ത് ഓട്ടോമൊബീല്‍ മേഖല. റിപ്പോനിരക്ക് കുറച്ചതുവഴി വാഹനവായ്പയുടെയും പലിശനിരക്ക് കുറയും. ഇതിലൂടെ തകര്‍ന്നിരിക്കുന്ന വാഹനവിപണിക്ക് ഇതുവഴി തിരിച്ചുവരവ് നടത്താനാകും എന്ന പ്രതീക്ഷയിലാണ് വാഹനഡീലര്‍മാര്‍. പ്രത്യേകിച്ചും വാഹനവിപണി ഉല്‍സവനാളുകള്‍ക്കുവേണ്ടി തയാറെടുത്തിരിക്കുന്ന സാഹചര്യത്തില്‍.

''റിപ്പോ നിരക്ക് കുറച്ചത് ഭവനവായ്പ, വാഹനവായ്പ എന്നിങ്ങനെ എല്ലാ വായ്പകളുടെയും ഒപ്പം നിക്ഷേപത്തിന്റെയും പലിശനിരക്ക് കുറയാന്‍ കാരണമാകും. വായ്പകളുടെ പലിശനിരക്ക് കുറയുന്നതുവഴി ഉപഭോക്താക്കളുടെ ബാധ്യത കുറയുന്നതും ഒപ്പം ബാങ്ക് നിക്ഷേപം ആകര്‍ഷകമല്ലാതായി മാറുന്നതും വാഹനവിപണിക്ക് ഗുണകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പോപ്പുലര്‍ ഹ്യുണ്ടായിയുടെ ജനറല്‍ മാനേജര്‍ ബിജു ബി. പറയുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സും റിസര്‍വ് ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

വാഹനമേഖലയ്ക്ക് ആശ്വസിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ മാസത്തില്‍ വാഹനവില്‍്പ്പന രാജ്യത്ത് 13 ശതമാനം ഉയര്‍ന്നു. ഇത് ചെറിയ തോതിലുള്ള തിരിച്ചുവരവിന്റെ സൂചനയായി കാണാം. കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചതാണ് വില്‍പ്പന മെച്ചപ്പെട്ടതിന്റെ കാരണങ്ങളിലൊന്ന്. പക്ഷെ ടൊയോട്ട, ടാറ്റ എന്നീ കമ്പനികള്‍ക്ക് സെപ്റ്റംബര്‍ മാസം നെഗറ്റീവ് വളര്‍ച്ചയായിരുന്നു.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it